ജൂലൈ 25 മുതൽ 29 വരെ തൃശൂർ, മാള ഡോ. രാജു ഡേവിസ് സൈനിക് ഇന്റർനാഷണൽ സ്കൂളിൽ നടന്ന CBSE സൗത്ത് സോൺ 2 2026 – 27 (under 14 ) നീന്തൽ മത്സരത്തിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റി സ്വിമ്മിങ്ങ് അക്കാദമി താരവും കോഴിക്കോട് സിൽവർ ഹിൽസ് സ്കൂൾ വിദ്യാർത്ഥിനിയുമായ നക്ഷത്ര സമിത്ത് അരിപ്പോത്ത് പൊയിൽ (Nakshatra Samith Aripothpoyil )50 mtr Butterfly stroke -ൽ വെങ്കല മെഡൽ കരസ്ഥമാക്കി. 100, 200 മീറ്റർ ബട്ടർഫ്ലൈ സ്ട്രോക്കിൽ നാലാം സ്ഥാനവും നേടി.കാലിക്കറ്റ് യൂണിവേഴ്സിറ്റി സ്വിമ്മിങ്ങ് അക്കാദമിയിലെ ജെ.സി. മധുകുമാറാണ് മുഖ്യ പരിശീലകൻ
2026-07-28

