തിരുവനന്തപുരം: നമ്പി നാരായണന്റെ കേസില്‍ കോണ്‍ഗ്രസിനെ ബാധിക്കുന്നതോ കോണ്‍ഗ്രസുമായി ബന്ധപ്പെട്ടതോ ആയ വിധിയല്ല പുറത്തുവന്നതെന്ന് കെപിസിസി അധ്യക്ഷന്‍ എം.എം.ഹസന്‍. ഐഎസ്ആര്‍ഒ ചാരക്കേസുമായി ബന്ധപ്പെട്ടുള്ള സുപ്രീംകോടതി വിധി നമ്പി നാരായണന്‍ നല്‍കിയ കേസിലാണെന്നും കോണ്‍ഗ്രസുമായി ബന്ധമില്ലെന്നും സുപ്രീംകോടതി ഉത്തരവു പ്രകാരമുള്ള അന്വേഷണം വരട്ടെയെന്നും അദ്ദേഹം പറഞ്ഞു.

ചാരക്കേസില്‍ ഗൂഢാലോചനയുണ്ടെന്ന കെപിസിസി ജനറല്‍ സെക്രട്ടറി പത്മജ വേണുഗോപാലിന്റെ അഭിപ്രായത്തെക്കുറിച്ചു കൂടുതല്‍ പറയേണ്ടത് അവരാണ്. വിധിയെക്കുറിച്ചു പ്രതികരിക്കില്ല. കെ.കരുണാകരന്റെ രാജിയെക്കുറിച്ചു മുന്‍പു താന്‍ പറഞ്ഞത് അപ്പോഴത്തെ സാഹചര്യത്തിലാണ്. കരുണാകരന്റെ രാജിയുടെ കാരണം അറിയില്ലെന്നും  ഹസന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *