തിരുവനന്തപുരത്ത് നായയെ കാറിൽ കൊണ്ട് ഇറക്കിയ ശേഷം അതേ കാർ കൊണ്ട് ഇടിച്ചു കൊലപ്പെടുത്തി

തിരുവനന്തപുരം : ആറ്റിങ്ങലിൽ നായയെ കാർ കൊണ്ട് ഇടിച്ചു കൊലപ്പെടുത്തി. നായയെ ആദ്യം ഇതേ കാറിൽ റോഡിൽ കൊണ്ട് ഇറക്കുകയും ഇതേ വാഹനം ഉപയോഗിച്ച് ഇടിച്ചു കൊലപ്പെടുത്തുകയും ആയിരുന്നു എന്നാണ് റിപ്പോർട്ട്. ആറ്റിങ്ങൽ കാട്ടുമ്പുറത്ത് വ്യാഴാഴ്ച രാത്രി 8:30 യോടെയാണ് സംഭവം നടന്നത്. ഈ സമയത്ത് ബൈക്കിൽ വരികയായിരുന്ന യുവാക്കൾ ആണ് നായയെ കാർ കയറ്റി കൊല്ലുന്നത് കാണുന്നത്. എന്നാൽ ഇവർ ബഹളം വെച്ചെങ്കിലും കാർ നായയെ കൊലപ്പെടുത്തിയ ശേഷം നിർത്താതെ പോവുകയായിരുന്നു എന്നാണ് റിപ്പോർട്ട്.

നായ പിന്നാലെ ഓടിച്ചെന്നപ്പോഴാണ്….

പിന്നീട് നാട്ടുകാർ ചേർന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് ഇതേ കാറിൽ തന്നെയാണ് ഈ നായയെ കൊണ്ടുവന്ന് പ്രദേശത്ത് ഇറക്കി വിടുകയും ശേഷം കൊലപ്പെടുത്തുകയും ചെയ്തതെന്ന് മനസ്സിലായത്. കാറ് അട്ടക്കുളത്തിന് സമീപത്ത് നിർത്തുകയും ശേഷം കാറിന്റെ ഡോർ തുറന്നു നായയെ പുറത്തേക്ക് വിടുന്നതും സിസിടിവി ദൃശ്യങ്ങളിൽ നിന്നും വ്യക്തമാണ്. കാർ തിരിഞ്ഞു പോകുന്നത് കണ്ടപ്പോൾ പുറത്തിറങ്ങിയ നായ പിന്നാലെ ഓടിച്ചെന്നപ്പോഴാണ് കാർ പിന്നോട്ട് എടുത്ത് നായയെ ഇടിച്ചു കൊന്നത്.

വാഹനത്തിന്റെ ടയർ പലതവണ നായയുടെ ദേഹയുടെ കയറ്റി ഇറക്കിയതായും സൂചന. എന്നാൽ എന്താണ് സംഭവത്തിൽ പിന്നിലുള്ള കാരണമെന്നും തിരിച്ചറിഞ്ഞിട്ടില്ല നായയുടെ ഉടമസ്ഥൻ തന്നെയാണോ നായയെ കൊലപ്പെടുത്തിയത് അല്ലെങ്കിൽ മറ്റെന്തെങ്കിലും കാരണത്താൽ തെരുവിലെ നായയെ പിടിച്ചുകൊണ്ടുവന്നതിനുശേഷം കൊലപ്പെടുത്തിയതാണോ തുടങ്ങി പല സംശയങ്ങളും ഉയരുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *