കെ.എസ്.ആര്‍.ടി.സിയില്‍ ഇനി വാട്‌സ്ആപ്പ് വഴി ടിക്കറ്റ് എടുക്കാം

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി സേവനങ്ങൾ കൂടുതൽ ഡിജിറ്റൽ സൗഹൃദമാക്കുന്നതിന്റെ ഭാഗമായി യാത്രക്കാർക്കായി വാട്‌സ്ആപ്പ് വഴി ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള പുതിയ സംവിധാനം ഒരുങ്ങുന്നു. മെട്രോ റെയിൽ സംവിധാനങ്ങളുടെ മാതൃകയിൽ എ.ഐ അധിഷ്ഠിത ചാറ്റ്‌ബോട്ട് ഉപയോഗിച്ചാണ് കെ.എസ്.ആര്‍.ടി.സിയുടെ പുതിയ വാട്‌സ്ആപ്പ് ടിക്കറ്റിങ് സംവിധാനം സജ്ജമാക്കിയിരിക്കുന്നത്. ഇതിനായി പ്രത്യേക വാട്‌സ്ആപ്പ് നമ്പറും കെ.എസ്.ആര്‍.ടി.സി ഉടൻ പുറത്തുവിടും.

യാത്രക്കാർക്ക് വാട്‌സ്ആപ്പ് ചാറ്റിലൂടെ തന്നെ യാത്ര ആരംഭിക്കുന്ന സ്ഥലവും ലക്ഷ്യസ്ഥാനവും തെരഞ്ഞെടുത്ത് വളരെ എളുപ്പത്തിൽ ടിക്കറ്റ് ബുക്ക് ചെയ്യാം. ആശയവിനിമയത്തിനായി മലയാളം, ഇംഗ്ലീഷ് തുടങ്ങിയ ഭാഷകൾക്ക് പുറമേ ‘മംഗ്ലീഷ്’ ഭാഷയും ചാറ്റ്‌ബോട്ട് പിന്തുണയ്ക്കും.

യാത്ര സംബന്ധമായ വിവരങ്ങളും സംശയങ്ങളും ചാറ്റ്‌ബോട്ട് വഴി ഉടനടി ലഭ്യമാകും. സാങ്കേതിക പരിജ്ഞാനം കുറവുള്ള സാധാരണക്കാർക്കും വളരെ എളുപ്പത്തിൽ ഉപയോഗിക്കാവുന്ന രീതിയിലാണ് ഈ എഐ അധിഷ്ഠിത ചാറ്റ്‌ബോട്ട് രൂപകൽപ്പന ചെയ്തിരിക്കുന്നത്. കെ.എസ്.ആര്‍.ടി.സി സേവനങ്ങൾ കൂടുതൽ വേഗത്തിലും സുതാര്യമായും സാധാരണക്കാരിലേക്ക് എത്തിക്കുന്നതിനുള്ള വലിയൊരു ഡിജിറ്റൽ മാറ്റത്തിനാണ് ഇതിലൂടെ തുടക്കമാകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *