ഹിപ്നോട്ടിസത്തിൽ  വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കോർഡ് നേടി മഞ്ചേരി സ്വദേശി ഷാഹിദ് നഹാബ്

മഞ്ചേരി: ഹിപ്നോട്ടിസം രംഗത്ത് പുതിയ ചരിത്രമെഴുതി രാജ്യത്തിന് തന്നെ അഭിമാനമായി മാറിക്കൊണ്ട് വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കോർഡ്സ് നേട്ടം സ്വന്തമാക്കി മഞ്ചേരി സ്വദേശി ഷാഹിദ് നഹാബ്.

ഇന്ത്യയിൽ ഹിപ്നൊടിസം വിഭാഗത്തിൽ  ആദ്യമായാണ് ഹിപ്നോട്ടിസത്തിലെ അതിസങ്കീർണ്ണമായ ‘സക്സസ്ഫുള്ളി ഡെമോൺസ്ട്രേറ്റിങ് ആം കാറ്റലെപ്സി ആൻഡ് ഹിപ്നോട്ടിക് ഗ്ലോവ് അനസ്തീഷ്യ ഡ്യൂറിങ് എ ഫ്ലെയിം ടച്ച് ഡെമോൺസ്ട്രേഷൻ ഓൺ ആംസ്’ (Successfully Demonstrating Arm Catalepsy and Hypnotic Glove Anesthesia During a Flame Touch Demonstration on Arms) എന്ന വിഭാഗത്തിൽ ഒരാൾക്ക് ഈ അപൂർവ്വ അംഗീകാരം ലഭിക്കുന്നത്.

കോഴിക്കോട് ഹോട്ടൽ എക്സ്പ്ലോറയിൽ നടന്ന വർണാഭമായ ചടങ്ങിൽ പാത്മിയ ഇന്റർനാഷണൽ അക്കാദമിയുടെ അമരക്കാരനായ ഷെരീഫ് മാസ്റ്ററുടെ സാന്നിധ്യത്തിൽ പ്രമുഖ മെന്റലിസ്റ്റും മജീഷ്യനുമായ ആർ. കെ. മലയത്ത് ഷാഹിദ് നഹാബിന്  പുരസ്കാരം സമ്മാനിച്ചു.

മഞ്ചേരി കോളേജിക്കുന്നിൽ പുതുപ്പറമ്പിൽ മുഹമ്മദ് അലി എന്നിവരുടെ മകൻ ആണ് ഷാഹിദ് നാഹബ്

Leave a Reply

Your email address will not be published. Required fields are marked *