സ്വർണം വാങ്ങുന്നുണ്ടോ? സംസ്ഥാനത്ത് സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുന്നു

സംസ്ഥാനത്ത് സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുന്നു. നിലവിൽ പവന് 1,05,600 രൂപ നിരക്കിലാണ് വ്യാപാരം. ഗ്രാമിന് 13,200 രൂപയാണ് നൽകേണ്ടത്. വിപണി വിലയോടൊപ്പം ജിഎസ്ടിയും പണിക്കൂലിയും ചേരുമ്പോൾ വിലയിൽ നേരിയ വ്യത്യാസം ഉണ്ടാകും. സ്വർണത്തോടൊപ്പം വെള്ളി വിലയും മാറുന്നുണ്ട്. ഗ്രാമിന് 234.90 രൂപയും കിലോയ്ക്ക് 2,34,900 രൂപയുമാണ് നൽകേണ്ടത്.

സ്വർണവില ഇടിവിന് കാരണം

പശ്ചിമേഷ്യൻ സംഘർഷമാണ് സ്വർണവില നിശ്ചയിക്കുന്നതിൽ പ്രധാനി. യുഎസ്-ഇറാൻ സമാധാന ചർച്ചകളിലെ ആശങ്ക സ്വർണ നിക്ഷേപകരെ ബാധിച്ചിട്ടുണ്ട്. യു.എസ് – ഇറാൻ സംഘർഷത്തിൽ സമാധാനം അകലുന്നതോടെ ക്രൂഡ് ഓയിൽ വില കുതിക്കുകയാണ്. ഇതോടെയാണ് വില ഇടിഞ്ഞത്.

പണപ്പെരുപ്പ ഭീഷണിയും സ്വർണവിലയെ സ്വാധീനിക്കുന്നുണ്ട്. അടുത്ത ദിവസങ്ങളിൽ പുറത്ത് വരുന്ന മൂന്ന് യു.എസ് തൊഴിൽ കണക്കുകളും സ്വർണവിലയിൽ നിർണായകമാണ്. തൊഴിൽ കണക്കുകൾ പുറത്ത് വരുന്നതോടെ ഫെഡറൽ റിസർവിന്റെ പലിശ തീരുമാനം ഏതു ദിശയിലേക്ക് നീങ്ങുമെന്നതിൽ ഏകദേശ ധാരണ ലഭിക്കും.

വില ഇനിയെങ്ങോട്ട്?

തൊഴിൽ കണക്കുകൾ മുൻ മാസത്തേക്കാൾ കുറഞ്ഞാൽ അമേരിക്കൻ ഡോളറിന്റെ വിനിമയ നിരക്ക് കുറയും. ഇതോടെ സ്വർണവില കൂടും. എന്നാൽ തൊഴിൽ കണക്കുകൾ വർധിച്ചാൽ സാമ്പത്തിക മേഖല ശക്തമാണന്ന വിലയിരുത്തലിൽ പണപ്പെരുപ്പം പിടിച്ചു നിർത്താൻ ഫെഡറൽ റിസർവിന്റെ പലിശ നിരക്ക് കൂട്ടേണ്ടി വരും. ഇതോടെ സ്വർണവില കുറയുമെന്ന് സാമ്പത്തിക വിദഗ്ധർ അഭിപ്രായപ്പെടുന്നു.

ഓഗസ്റ്റ് 17 ചിങ്ങം പിറക്കുന്നതോടെ വിവാഹ സീസണിന് തുടക്കമാകും. അതുകൊണ്ട് തന്നെ സ്വർണം വാങ്ങാൻ കാത്തിരിക്കുന്ന സാധാരണക്കാർ നിരവധിയാണ്. വിവാഹങ്ങൾക്കും മറ്റ് ആഘോഷ പരിപാടികൾക്കുമായി സ്വർണം വാങ്ങാൻ കാത്തിരിക്കുന്നവർക്ക് ഈ വിലക്കുറവ് ഗുണം ചെയ്യും. വരും ദിവസങ്ങളിലും വിലയിൽ ചാഞ്ചാട്ടം ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് വിപണി വിദഗ്ധർ നൽകുന്ന സൂചന.

Leave a Reply

Your email address will not be published. Required fields are marked *