ദുബൈ ഗ്യാസ്​ സിലിണ്ടർ അപകടം; പരിക്കേറ്റ മലയാളി മരിച്ചു
ഷിജിൻ പോൾ

ദുബൈ: ദുബൈ ശൈഖ്​​ സായിദ് റോഡിലെ കാർ ഷോറൂമിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ മലയാളി യുവാവ്​ മരിച്ചു. തിങ്കളാഴ്ച നടന്ന അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കൊല്ലം കൊട്ടാരക്കര സ്വദേശി ഷിജിൻ പോൾ (27) ആണ്​ ആശുപത്രിയിൽ ചികിത്സയിലിരിക്കേ മരിച്ചത്​.

ദുബൈയിലെ ‘ദ കാർ സൂപ്പർസ്​റ്റോറി’ൽ വിഡിയോഗ്രാഫറായി ജോലി നോക്കുകയായിരുന്നു ഷിജിൻ. ദുബൈയിലെത്തിയിട്ട്​ എട്ടു മാസം ആകുന്നതേയുള്ളൂ. ഒരുവർഷം മുമ്പാണ്​ വിവാഹിതനായത്​. പാലക്കാട്​ സ്വദേശിനി ശ്രുതി മോഹനാണ്​ ഭാര്യ. നടപടിക്രമങ്ങൾക്കുശേഷം മൃതദേഹം നാട്ടിലേക്ക്​ കൊണ്ടുപോകും.

അപകടം നടന്നയുടൻ പ്രദേശത്തെത്തിയ ദുബൈ സിവിൽ ഡിഫൻസ് സംഘം സ്ഥിതിഗതികൾ പൂർണമായി നിയന്ത്രണവിധേയമാക്കുകയും പ്രദേശം സുരക്ഷിതമാക്കുകയും ചെയ്തിരുന്നു. പരിക്കേറ്റവർക്ക് ആവശ്യമായ അടിയന്തര വൈദ്യസഹായവും പരിചരണവും നൽകിയതായി ദുബൈ മീഡിയ ഓഫീസ് വ്യക്തമാക്കി

Leave a Reply

Your email address will not be published. Required fields are marked *