Priority Ration Card: മുൻഗണനാ റേഷൻ കാർഡുകാരിൽ 86,000 പേർ പുറത്ത്; പിഴ ഈടാക്കും!

സംസ്ഥാനത്ത് അനർഹമായി മുൻഗണനാ റേഷൻ കാർഡുകൾ കൈവശം വെച്ചിരുന്നവരെ കണ്ടെത്താൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യയും ആദായനികുതി വിവരങ്ങളും പ്രയോജനപ്പെടുത്തി ഭക്ഷ്യ പൊതുവിതരണ വകുപ്പ്. പരിശോധനയിൽ ഉയർന്ന വരുമാനമുള്ള 86,000 കുടുംബങ്ങൾ മുൻഗണനാ പട്ടികയിൽ കടന്നുകൂടിയതായി കണ്ടെത്തുകയും ഇവരെ പട്ടികയിൽ നിന്ന് പുറത്താക്കുകയും ചെയ്തു.

കുടുംബത്തിൽ ആരെങ്കിലും ആദായനികുതി ഒടുക്കുന്നവരാണെങ്കിൽ മുൻഗണനാ പട്ടികയിൽനിന്ന് ഒഴിവാക്കണമെന്നാണ് വ്യവസ്ഥ. ഈ വർഷം ആദായ നികുതി റിട്ടേൺ സമർപ്പിച്ചവരിൽ നിന്ന് മുൻഗണന റേഷൻ കാർഡുകാരുടെ വിവരങ്ങൾ കേന്ദ്രം കേരളത്തിന് കൈമാറി. മൂന്നുലക്ഷത്തിനുമേൽ വാർഷിക വരുമാനമുള്ള 86,000 പേരാണ് മുൻഗണനാ പട്ടികയിലുണ്ടായിരുന്നു.

പിഴ ഈടാക്കും

അനർഹമായി കൈപ്പറ്റിയ ഭക്ഷ്യധാന്യങ്ങളുടെ വിപണി വില പിഴയായി ഈടാക്കുമെന്ന് അധികൃതർ അറിയിച്ചു. പട്ടികയിലുൾപ്പെട്ടവരുടെ വിവരങ്ങൾ തുടർനടപടിക്കായി താലൂക്ക് സപ്ലൈ ഓഫീസുകൾക്ക് കൈമാറി. കൂടാതെ, പി.എം. കിസാൻ പദ്ധതിപ്രകാരം സബ്സിഡി വാങ്ങിയ ഒരേക്കറിലധികം വസ്തുവുള്ളവരുടെയും വിവരങ്ങൾ ക്രോഡീകരിച്ചിട്ടുണ്ട്. ഇതിൽപ്പെടുന്ന മുൻഗണനാവിഭാഗത്തിൽപ്പെടുന്നവർക്കും പിടിവീഴുന്നതാണ്.

ജി.എസ്.ടി. രജിസ്ട്രേഷൻ, കമ്പനി രൂപവത്കരണം തുടങ്ങിയവയ്ക്ക് അപേക്ഷിക്കുന്ന മുൻഗണനാ കാർഡ് അംഗങ്ങളെയും കണ്ടെത്തി അനർഹരെ ഒഴിവാക്കാനും നിർദേശിച്ചു. ഇവർ ഇതുവരെ സൗജന്യമായി കൈപ്പറ്റിയ ധാന്യങ്ങളുടെ അളവ് കണക്കാക്കി അരിക്ക്‌ കിലോഗ്രാമിന് 40 രൂപയും ഗോതമ്പിന് 29 രൂപയും നിരക്കിലാകും പിഴ ഈടാക്കുക.

അനർഹരെ കണ്ടെത്തിയത് എഐ

റേഷൻകാർഡിലും പാൻകാർഡിലും ലിങ്ക് ചെയ്ത ആധാർ നമ്പർ ഉപയോഗിച്ച് എ.ഐ. സഹായത്തോടെയാണ് അനർഹരെ കണ്ടെത്തിയത്. റിട്ടേൺ ഫയൽചെയ്തതിലെ വിവരങ്ങൾ ക്രോഡീകരിക്കുമ്പോൾ മുൻഗണനാ വിഭാഗത്തിൽപ്പെട്ട അനർഹരെന്നു സംശയിക്കുന്നവരുടെ വിവരങ്ങൾ ‘സ്മാർട്ട് പബ്ലിക് ഡിസ്ട്രിബ്യൂഷൻ സിസ്റ്റം’ വഴി കണ്ടെത്തുകയായിരുന്നു.

ഓഗസ്റ്റ് മാസത്തെ റേഷൻ വിഹിതം

  1. അന്ത്യോദയ അന്ന യോജന കാർഡിന് 30 കിലോ അരിയും 2 കിലോ ഗോതമ്പും സൗജന്യമായും 3 പായ്ക്കറ്റ് ആട്ട 7 രൂപ നിരക്കിലും ലഭിക്കും.
  2. മുൻഗണന വിഭാഗം കാർഡിലെ ഓരോ അംഗത്തിനും 4 കിലോ അരിയും 1 കിലോ ഗോതമ്പും സൗജന്യമായി ലഭിക്കുന്നതാണ്. അതാത് കടകളിലെ സ്റ്റോക്കിനനുസൃതമായി ഗോതമ്പിന് പകരം ഗോതമ്പിന്റെ അളവിൽ നിന്നും ആട്ട പായ്ക്കറ്റിന് 9 രൂപ നിരക്കിൽ ലഭിക്കുന്നതാണ്.
  3. പൊതുവിഭാഗം കാർഡിലെ ഓരോ അംഗത്തിനും 2 കിലോ അരി വീതം കിലോയ്ക്ക് 4 രൂപ നിരക്കിൽ ലഭിക്കും. സ്പെഷ്യൽ വിഹിതമായി 2 കിലോ ഗോതമ്പ് കിലോയ്ക്ക് 8.70 രൂപ. സ്പെഷ്യൽ വിഹിതമായി 2 കിലോ 3 കിലോ അരി കിലോയ്ക്ക് 10.90 രൂപ.
  4. പൊതുവിഭാഗം കാർഡിന് 7 കിലോ അരി കിലോയ്ക്ക് 10.90 രൂപ നിരക്കിൽ ലഭിക്കും. സ്പെഷ്യൽ വിഹിതമായി 2 കിലോ ഗോതമ്പ് കിലോയ്ക്ക് 8.70 രൂപ. താലൂക്കിലെ സ്റ്റോക്കിനനുസരിച്ച് കാർഡിന് 4 കിലോ വരെ ആട്ട കിലോയ്ക്ക് 17 രൂപ നിരക്കിൽ ലഭിക്കും.
  5. പൊതുവിഭാഗം സ്ഥാപനം കാർഡിന് 2 കിലോ അരി കിലോയ്ക്ക് 10.90 രൂപ നിരക്കിൽ ലഭിക്കും. സ്പെഷ്യൽ വിഹിതമായി 2 കിലോ ഗോതമ്പ് കിലോയ്ക്ക് 8.70 രൂപ. താലൂക്കിലെ സ്റ്റോക്കിനനുസരിച്ച് കാർഡിന് പരമാവധി 1 കിലോ ആട്ട കിലോയ്ക്ക് 17 രൂപ നിരക്കിലും ലഭിക്കുന്നതാണ്.

English Summary:

Kerala government has removed around 86,000 ineligible priority ration cards after using Artificial Intelligence to cross-check ration card records with Income Tax Return data. The AI-based verification identified cardholders who were filing income tax returns despite holding priority ration cards meant for economically weaker families.

Leave a Reply

Your email address will not be published. Required fields are marked *