കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയനെ കൊലപ്പെടുത്തുമെന്ന് ഭീഷണിയ യുവാവിനെ കണ്ണൂരില്‍ പോലീസ് കേസെടുത്തു. പഴയങ്ങാടി ചെറുതാഴം സ്വദേശി പി. വിജേഷ് കുമാറിനെതിരെ (37)യാണ് കണ്ണൂര്‍ ടൗണ്‍ പോലീസ് കേസെടുത്തത്. ഫോണിലൂടെയാണ് വിജേഷ് ഭീഷണി മുഴക്കിയത്.
സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലെ ഫോണില്‍ വിളിച്ചായിരുന്നു ഭീഷണി. നേരത്തെയും ഇയാള്‍ അറസ്റ്റിലായിരുന്നു.
