ആശുപത്രിയിൽ ഡ്യൂട്ടിക്കിടെ നഴ്സിനു അണലിയുടെ  കടിയേറ്റു; പാമ്പു കടിച്ചത് ആരോഗ്യകേന്ദ്രത്തിന്റെ പിൻവശത്തുനിന്ന്

ചാലിശ്ശേരി ∙ പെരുമണ്ണൂർ ജനകീയ ആരോഗ്യകേന്ദ്രത്തിൽ ഡ്യൂട്ടിക്കിടെ സ്റ്റാഫ് നഴ്‌സിന് അണലിയുടെ കടിയേറ്റു. തൃശൂർ ചാവക്കാട് തിരുവത്ര ചിങ്ങനാത്ത് വീട്ടിൽ മിസ്രിയയ്ക്കാണു (25) കടിയേറ്റത്.

കഴിഞ്ഞ ദിവസം രാവിലെ 10നാണ് ആരോഗ്യകേന്ദ്രത്തിന്റെ പിൻവശത്തുകൂടി നടന്നു പോകുന്നതിനിടെ മിസ്രിയയുടെ കാലിൽ അണലി കടിച്ചത്. ഉടൻ ആരോഗ്യകേന്ദ്രത്തിലെ മെഡിക്കൽ ഓഫിസറെ വിവരം അറിയിക്കുകയും ആന്റിവെനം ലഭ്യമായ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ ഭർത്താവ് അസ്‌കർ എത്തിക്കുകയും ചെയ്തു. ആരോഗ്യനില മെച്ചപ്പെട്ടതോടെ ഇന്നലെ യുവതിയെ ആശുപത്രിയിൽനിന്നു വിട്ടു.

Leave a Reply

Your email address will not be published. Required fields are marked *