മഞ്ചേരി : മലപ്പുറം ജില്ലയിലെ കാരകുന്നിൽ നൂറ്റാണ്ടുകളുടെ പാരമ്പര്യവും പഴക്കവുമുള്ള പ്രമുഖ കുടുംബമായ ലാകയിൽ കുടുംബത്തിന്റെ മൂന്നാമത് കുടുംബസംഗമം ഓഗസ്റ്റ് 9-ന് പത്തപ്പിരിയം വി.എ ഓഡിറ്റോറിയത്തിൽ വെച്ച് പ്രൗഢഗംഭീരമായി നടത്തി. കുടുംബത്തിലെ മുഴുവൻ ആളുകളും പങ്കെടുത്ത പരിപാടി സ്നേഹത്തിന്റെയും ഐക്യത്തിന്റെയും അപൂർവ്വ സംഗമവേദിയായി മാറി.
രാവിലെ 9 മണിക്ക് ആരംഭിച്ച സംഗമത്തിൽ കുടുംബത്തിലെ 75 വയസ്സിന് മുകളിൽ പ്രായമുള്ള മുതിർന്ന അംഗങ്ങളെ പൊന്നാട അണിയിച്ച് ആദരിച്ചു. കൂടാതെ, വിവിധ മേഖലകളിൽ മികവ് തെളിയിച്ച് കുടുംബത്തിന് അഭിമാനമായി മാറിയ പ്രതിഭകളെ ചടങ്ങിൽ അനുമോദിച്ചു.
കുടുംബാംഗങ്ങൾ അവതരിപ്പിച്ച വിവിധ കലാ-കായിക പരിപാടികളും സ്നേഹവിരുന്നും ഉൾപ്പെടെ വൈവിധ്യമാർന്ന ചടങ്ങുകളോടെ വൈകീട്ട് 5 മണിയോടെയാണ് കുടുംബസംഗമം സമാപിച്ചത്.

