പിറവത്ത് വനിതാ കൗൺസില‍ർക്ക് കുത്തേറ്റു, ഭർതൃപിതാവ് കസ്റ്റഡിയിൽ

മൂവാറ്റുപുഴ : പിറവം നഗരസഭയിലെ വനിതാ കൗൺസിലർക്ക് കുത്തേറ്റു. പതിനാലാം വാർഡിലെ കൗൺസിലർ ക്രിസ്റ്റി ജോണിനാണ് കുത്തേറ്റത്. ഭതൃപിതാവ് ജോയി ആണ് ഇവരെ കുത്തിയത്. ക്രിസ്റ്റിയുടെ ഭതൃമാതാവ് ലിസിക്കും ഇയാളിൽ നിന്ന് കുത്തേറ്റിട്ടുണ്ട്. ഭതൃമാതാവിനെ കുത്തുന്നത് കണ്ട് തടയാൻ എത്തിയപ്പോൾ ആണ് ക്രിസ്റ്റിക്ക് കുത്തേറ്റത്. കൈക്ക് ഗുരുതരമായി പരിക്കേറ്റ ലിസിയെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. വനിതാ കൗൺസിലർ ക്രിസ്റ്റിയെ പിറവത്തെ സ്വകാര്യ ആശുപത്രിയിലാണ് ആദ്യം പ്രവേശിപ്പിച്ചത്. ക്രിസ്റ്റിക്ക് വയറി‌നാണ് കുത്തേറ്റത്ത് എന്നാണ് വിവരം. അമിതമായി രക്തം വാർന്ന നിലയിലാണ് ഇവരെ ആദ്യം ആശുപത്രിയിൽ എത്തിച്ചത്. തുടർന്ന് പ്രാഥമിക ചികിത്സയ്ക്ക് ശേഷം കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി എന്നാണ് അറിയുന്നത്.

സംഭവത്തിൽ ഭതൃപിതാവ് ജോയിയെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾ മദ്യപിച്ച് എത്തി വീട്ടിൽ തർക്കം ഉണ്ടാക്കുന്നത് പതിവായിരുന്നു എന്ന് പോലീസ് പറയുന്നു. ഇന്നലെയും മദ്യപിച്ച് ജോയ് ഭാര്യയായ ലിസിയെ ഉപദ്രവിക്കാൻ ശ്രമിച്ചു. തുടർന്നാണ് കത്തിക്കുത്തിയിലേക്ക് കാര്യങ്ങൾ എത്തിയത്. വീട്ടിൽ ഉപയോഗിച്ചിരുന്ന കറിക്കത്തി ഉപയോഗിച്ചാണ് ജോയ് ആക്രമണം നടത്തിയത്. അക്രമത്തിനുശേഷം വീട്ടിൽ നിന്ന് കടന്നു കളഞ്ഞ ജോയിയെ മറ്റൊരു സ്ഥലത്തുനിന്നാണ് പോലീസ് പിടികൂടിയത്. ഇയാൾക്കെതിരെ വധശ്രമത്തിനു കേസെടുത്തു എന്ന് പോലീസ് അറിയിച്ചിട്ടുണ്ട്. ഇന്നലെ ( തിങ്കൾ ) വൈകിട്ടോടെയാണ് ആക്രമണം ഉണ്ടായത്.

Leave a Reply

Your email address will not be published. Required fields are marked *