തിരുവനന്തപുരം റിസർവ് ബാങ്ക് ഓഫിസിൽ യുവാവിന് ദാരുണാന്ത്യം: ജോലിക്കിടെ മെഷീനിൽ കൈ കുടുങ്ങി രക്തംവാർന്നു

തിരുവനന്തപുരം: റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ തിരുവനന്തപുരത്തെ ഓഫിസിൽ ജോലിക്കിടെ മെഷീനിൽ കൈ കുടുങ്ങിയ യുവാവ് മരിച്ചു. ബംഗളൂരു സ്വദേശി അശോക് ആണ് മരിച്ചത്. ആർബിഐക്ക് വേണ്ടി കരാർ ഏറ്റെടുത്ത സ്ഥാപനത്തിലെ ഉദ്യോഗസ്ഥനാണിദ്ദേഹം.

തിരുവനന്തപുരം ബേക്കറി ജങ്ഷനിലുള്ള റിസർവ് ബാങ്ക് ഓഫിസിനുള്ളിൽ ഇന്നലെയാണ് അപകടം ഉണ്ടായത്. ജോലി ചെയ്യുന്നതിനിടെ മെഷീനിൽ കൈ കുടുങ്ങി പോവുകയായിരുന്നു. രക്തം വാർന്ന് ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയോടെയാണ് മരണം സംഭവിച്ചത്.

ആർ.ബി.ഐക്ക് വേണ്ടി കരാർ ഏറ്റെടുത്ത സ്വകാര്യ സ്ഥാപനത്തിലെ ഉദ്യോഗസ്ഥനാണ് അശോക്. ഏതാനും ദിവസം മുമ്പാണ് ആർബിഐ ഓഫിസിൽ ജോലിക്കായി എത്തിയത്. ജോലിക്കിടെ അശ്രദ്ധ മൂലമുള്ള അപകടമാണെന്നാണ് പ്രാഥമിക വിവരം.

Leave a Reply

Your email address will not be published. Required fields are marked *