Idukki Murder  അച്ഛനെയും അമ്മയെയും കൊന്ന ശേഷം വിഡിയോ ബന്ധുവിന് അയച്ചു

ഇടുക്കി: അച്ഛനെയും അമ്മയെയും കൊലപ്പെടുത്തിയ മകനെ പോലീസ് അറസ്റ്റ് ചെയ്തു. പാറത്തറയില്‍ ആന്റണി (59), ഭാര്യ വത്സമ്മ ( 55) എന്നിവരെയാണ് മകന്‍ അജീഷ് (26) കൊലപ്പെടുത്തിയത്. കൊലപാതകം നടത്തിയ ശേഷം പ്രതി ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി ബന്ധുവിന് അയച്ചുകൊടുത്തതോടെ ആണ് വിവരം പുറത്തറിയുന്നത്.

ഇന്നലെ രാത്രി 9. 30യോടെയാണ് നെടുങ്കണ്ടത്തിന് സമീപം എഴുകുംവയലിലാണ് ഇരട്ടക്കൊലപാതകം നടന്നത്. പ്രതി ലഹരിക്ക് അടിമയെന്നാണ് പോലീസ് പറയുന്നത്. അജീഷ് മാതാപിതാക്കളുമായി വഴക്കിടുകയും പ്രകോപിതനായി ഇരുവരെയും ക്രൂരമായി കൊലപ്പെടുത്തുകയുമായിരുന്നു.

കൊലപാതകം നടത്തിയ ശേഷം ദൃശ്യങ്ങൾ ബന്ധുവിന് അയച്ചുകൊടുത്തു. ബന്ധു ഇത് ഇടവക വികാരിക്ക് അയച്ചുകൊടുത്തതോടെയാണ് വിവരം പുറത്തറിഞ്ഞത്. ദമ്പതികളുടെ ശരീരത്തിൽ വെട്ടും കുത്തുമേറ്റിട്ടുണ്ട്. ആന്തരിക അവയവങ്ങൾ പുറത്തുവന്ന നിലയിലാണ് മൃതദേഹങ്ങൾ. നെടുങ്കണ്ടം പൊലീസ് എത്തി പ്രതിയെ കസ്റ്റഡിയിലെടുത്ത ശേഷമാണ് വീടിനുള്ളിലേക്ക് കയറാനായത്. അജീഷിന് കൈയ്ക്ക് പരിക്കേറ്റിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *