കോഴിക്കോട് നടക്കാവിലെ ഹോട്ടലില്‍ അറബ് വനിതയെ മരിച്ച നിലയില്‍ കണ്ടെത്തി

കോഴിക്കോട്: നടക്കാവിലെ ഒരു ഹോട്ടലിൽ അറബ് വനിതയെ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് ജാഫർഖാൻ കോളനി റോഡിലെ ഹോട്ടലിലാണ് മൃതദേഹം കണ്ടെത്തിയത്.

വെള്ളിയാഴ്ച വൈകുന്നേരത്തോടെയാണ് നടക്കാവ് സ്റ്റേഷനിൽ വിവരമറിയുന്നത്. റാസൽഖൈമ സ്വദേശിയായ സൈനബ് അലി ജുമാ മുഹമ്മദ് അൽ മർസൂക്കി ആണ് മരിച്ചത്.

യുവതി കുടുംബസമേതം വിനോദസഞ്ചാരത്തിനായാണ് കേരളത്തിൽ എത്തിയത് എന്നാണ് പ്രാഥമിക വിവരം. നടക്കാവ് പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ നടത്തി

Leave a Reply

Your email address will not be published. Required fields are marked *