തിരുവനന്തപുരം: പുതിയ മലയാളം സിനിമകളുടെ വ്യാജപതിപ്പുകള്‍ ഇന്റര്‍നെറ്റില്‍ പ്രത്യക്ഷപ്പെട്ടു. ടൊവിനോ തോമസിനെ നായകനാക്കി ടി.പി.ഫെല്ലിനി സംവിധാനം ചെയ്ത ‘തീവണ്ടി’, തിരക്കഥാകൃത്തായ സേതു ആദ്യമായി സംവിധാനം ചെയ്ത് മമ്മൂട്ടി നായകനായ ‘ഒരു കുട്ടനാടന്‍ ബ്‌ളോഗ്’ എന്നീ സിനിമകളാണ് തമിഴ് റോക്കേഴ്‌സില്‍ പ്രത്യക്ഷപ്പെട്ടത്. ഈ ചിത്രങ്ങളുടെ നിര്‍മാതാക്കള്‍ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയ്ക്ക് പരാതി നല്‍കിയതിനെ തുടര്‍ന്ന് ആന്റി പൈറസി സെല്‍ അന്വേഷണം തുടങ്ങി. സാമന്ത കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന യൂ ടേണ്‍, തെലുങ്ക് നടന്‍ വിജയ് ദേവര്‍കൊണ്ട നായകനായ ഗീതാ ഗോവിന്ദം എന്നീ സിനിമകളും തമിഴ് റോക്കേഴ്‌സില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.

ചിത്രങ്ങള്‍ വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്തതിന്റെ ഐ,പി അഡ്രസ് കണ്ടെത്താനുള്ള ശ്രമങ്ങള്‍ ആന്റി പൈറസി സെല്‍ സ്വീകരിച്ചു വരികയാണ്. ഈ വര്‍ഷം നിരവധി ചിത്രങ്ങളുടെ വ്യാജ പതിപ്പുകളാണ് ഓണ്‍ലൈനില്‍ എത്തിയത്. രജനികാന്ത് നായകനായ ‘കാല’യിലെ പ്രധാനപ്പെട്ട രംഗങ്ങള്‍ സാമൂഹിക മാദ്ധ്യമങ്ങള്‍ വഴി നേരത്തെ പ്രചരിച്ചിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തില്‍ തമിഴ് ഗണ്‍ എന്ന വെബ്‌സൈറ്റിന്റെ ചുമതലക്കാരിലൊരളായ തിരുവല്ലിക്കെനിയെ അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍, വിശാലിന്റെ ഏറ്റവും പുതിയ ചിത്രമായ ‘തുപ്പറിവാളന്‍’ ചോര്‍ത്തിയാണ് തങ്ങളിലൊരാളെ അറസ്റ്റ് ചെയ്തതിന് പകരം വീട്ടിയത്. തമിഴ് റോക്കേഴ്‌സിന്റെ മൂന്ന് അഡ്മിന്‍മാരെ കഴിഞ്ഞ വര്‍ഷം ചെന്നൈ പൊലീസ് തിരിച്ചറിഞ്ഞിരുന്നു. എന്നാല്‍ ഇവര്‍ മൂന്നു പേരും വിദേശത്ത് താമസിക്കുന്നവരായാതിനാല്‍ അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *