ഉദുമ: മാങ്ങാട്ട് സിപിഎം-കോണ്‍ഗ്രസ് സംഘര്‍ഷം. പരിക്കേറ്റ അഞ്ചു പേര്‍ ആശുപത്രിയില്‍ ചികിത്സ തേടി. ഞായറാഴ്ച വൈകിട്ട് 4.30 മണിയോടെ ആര്യയടുക്കത്തു വെച്ചാണ് സംഭവം. എം.ബി. ബാലകൃഷ്ണന്‍ അനുസ്മരണത്തോടനുബന്ധിച്ച് നടത്തിയ പൊതുയോഗത്തിന് ബൈക്കില്‍ വരുമ്‌ബോള്‍ കോണ്‍ഗ്രസുകാരായ പ്രജീഷ്, വിനോദ്, വിജേഷ് എന്നിവരുടെ നേതൃത്തില്‍ ബീയര്‍ കുപ്പി എറിഞ്ഞ് അക്രമിച്ചുവെന്നാണ് സി.പി.എം. ആരോപിക്കുന്നത്.

പരിക്കേറ്റ സി.പി.എം. പ്രവര്‍ത്തകരായ മൈലാട്ടി ഞെക്ലിയിലെ രാഘവന്‍ (45), നസീര്‍ (26) കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ആര്യടുക്കം കോളനിയിലെ രാജേഷ് (20), വിജേഷ് (24) എന്നിവരാണ് ആശുപത്രിയില്‍ ചികിത്സ തേടിയത്. രാഘവന്റെ തലയ്ക്കും നസീറിന് കൈക്കുമാണ് പരിക്ക്. അനുസ്മരണ യോഗത്തിന് മുമ്ബ് പത്തോളം ബൈക്കുകളിലും ഒരു ടവരേ കാറിലും എത്തിയ സി.പി.എം. പ്രവര്‍ത്തകര്‍ കോളനിയില്‍ അക്രമം നടത്തിയെന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആരോപിക്കുന്നത്.

രക്തസാക്ഷി ദിനാചരണ പരിപാടി അലങ്കോലപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമാണ് അക്രമമെന്ന് ലോക്കല്‍ കമ്മിറ്റി ആരോപിച്ചു. പ്രകോപനം ഉണ്ടാക്കി അക്രമം വ്യാപിപ്പിക്കാനുള്ള സി.പി.എം. നടപടിപടിയാണ് രക്തസാക്ഷി ദിനാചരണത്തിന്റെ മറവില്‍ അരങ്ങേറിയതെന്ന് യൂത്ത് കോണ്‍ഗ്രസ് കാസര്‍കോട് പാര്‍ലമെന്റ് നിയോജകമണ്ഡലം പ്രസിഡന്റ് സാജിദ് മൗവ്വല്‍ കുറ്റപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *