സാന്‍ഫ്രാന്‍സിസ്‌കോ: അമേരിക്കന്‍ വാര്‍ത്താ മാസികയായ ‘ടൈം’ വിറ്റു. ക്ലൗഡ് കമ്പ്യൂട്ടിങ് വെബ്‌സൈറ്റായ സെയില്‍സ്‌ഫോഴ്‌സ് ഡോട് കോം മേധാവിയും സഹസ്ഥാപകനുമായ മാര്‍ക്ക് ബെനിയോഫിനും ഭാര്യ ലിന്നിനുമാണ് ടൈം വാങ്ങിയത്. 190 ദശലക്ഷം ഡോളറിനാണ് (ഏകദേശം 1300 കോടി രൂപ) ടൈം മാസിക വിറ്റുപോയത്.

ബെനിയോഫ് ടൈം മാസിക വാങ്ങുന്നതായും ഇടപാട് സയില്‍സ്‌ഫോഴ്‌സ് ഡോട് കോമുമായി ബന്ധമില്ലാത്തതാണെന്നും ഞായറാഴ്ച കമ്പനി പ്രസ്താവനയില്‍ അറിയിച്ചു. അതേസമയം, മാസികയുടെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് നിലവിലുള്ള ആളുകള്‍ തന്നെയായിരിക്കും തീരുമാനങ്ങളെടുക്കുന്നതെന്നും കമ്പനി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *