കൊച്ചി: പ്രായപൂര്‍ത്തിയാകാത്ത ഒമ്ബതുകാരിയെ പീഡിപ്പിച്ച കേസില്‍ ബിജെപി പ്രാദേശികനേതാവ് അറസ്റ്റില്‍. മുളവുകാട് പണ്ടാരപ്പറമ്ബില്‍ കുഞ്ഞുമോന്‍ എന്ന ചന്ദ്രഹാസനെ (65)യാണ് മുളവുകാട് പൊലീസ് അറസ്റ്റ് ചെയ്തത്.

കുട്ടിയെ ഇയാള്‍ നിരവധിതവണ പീഡിപ്പിച്ചതായി സംശയിക്കുന്നു. പെണ്‍കുട്ടി അമ്മയോട് പറഞ്ഞതിനെത്തുടര്‍ന്നാണ് വിവരം പുറത്തറിഞ്ഞത്. തുടര്‍ന്ന് പരാതി നല്‍കുകയായിരുന്നു.

മുളവുകാട് പഞ്ചായത്തിലെ ബിജെപിയുടെ നേതാവായ ഇയാള്‍ കര്‍ഷക മോര്‍ച്ച വൈപ്പിന്‍ മണ്ഡലം വൈസ് പ്രസിഡന്റാണ്.
മത്സ്യത്തൊഴിലാളിയും ബിജെപിയുടെ തൊഴിലാളി സംഘടനയുടെ ചുമതലക്കാരനുമാണ്. പ്രതിക്കെതിരെ പോക്‌സോ നിയമം ചുമത്തി.

Leave a Reply

Your email address will not be published. Required fields are marked *