മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് (Mullaperiyar New Dam) നിർമിക്കണമെന്ന കേരളത്തിന്റെ ആവശ്യത്തിനെതിരെ നിലപാട് ആവർത്തിച്ച് തമിഴ്നാട് (Tamil Nadu Rejects Mullaperiyar New Dam). അണക്കെട്ടിന്റെ സുരക്ഷയിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് കോടതിവിധികളും പഠനങ്ങളും വ്യക്തമാക്കിയിട്ടുണ്ടെന്നും പുതിയ അണക്കെട്ട് അംഗീകരിക്കാനാകില്ലെന്നും തമിഴ്നാട് ഊർജമന്ത്രി സി.ടി.ആർ. നിർമൽകുമാർ പറഞ്ഞു.
തമിഴ്നാടിന് വെള്ളം ലഭിക്കുന്നതിലൂടെ കേരളത്തിനും പ്രയോജനമുണ്ടാകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കേരളത്തിലേക്ക് പച്ചക്കറികൾ ഉൾപ്പെടെയുള്ളവ എത്തുന്നത് പ്രധാനമായും തമിഴ്നാട്ടിൽ നിന്നാണെന്നും അതിനാൽ തമിഴ്നാടിന്റെ ആവശ്യങ്ങൾ കേരളം അംഗീകരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
മുല്ലപ്പെരിയാർ അണക്കെട്ടിന്റെ നിർമാണവുമായി ബന്ധപ്പെട്ട് കേരളത്തിന് പലതും പറയാനുണ്ടാകാം. എന്നാൽ അണക്കെട്ടിന്റെ സുരക്ഷ സംബന്ധിച്ച് കോടതിയും വിവിധ പഠനങ്ങളും വ്യക്തമായ നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നാണ് തമിഴ്നാടിന്റെ വാദം. പുതിയ അണക്കെട്ട് നിർമിക്കണമെന്ന കേരളത്തിന്റെ ആവശ്യം അംഗീകരിക്കാൻ കഴിയില്ലെന്നും തമിഴ്നാട് വ്യക്തമാക്കി.

പുതിയ അണക്കെട്ടിന് കേരളം ചെലവ് വഹിക്കും
അതേസമയം, ദക്ഷിണ മേഖല കൗൺസിൽ യോഗത്തിൽ മുല്ലപ്പെരിയാർ വിഷയത്തിലെ നിലപാട് കേരളം ആവർത്തിച്ചു. പുതിയ അണക്കെട്ട് നിർമിക്കണമെന്നാണ് കേരളത്തിന്റെ ആവശ്യം. ഇതിന്റെ മുഴുവൻ ചെലവും കേരളം വഹിക്കാമെന്നും അണക്കെട്ടിനുള്ള സ്ഥലം തമിഴ്നാടിന് തീരുമാനിക്കാമെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ അറിയിച്ചു. എന്നാൽ നിലവിലെ അണക്കെട്ടിൽ ജലനിരപ്പ് 152 അടിയായി ഉയർത്തണമെന്ന ആവശ്യത്തിൽ തമിഴ്നാട് ഉറച്ചുനിന്നു.
ടെ ആനുപാതിക പ്രാതിനിധ്യം കുറയരുതെന്നാണ് തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് ആവശ്യപ്പെട്ടത്. എന്നാൽ ലോക്സഭാ സീറ്റുകളുടെ എണ്ണം മരവിപ്പിക്കണമെന്ന ആവശ്യം അദ്ദേഹം ഉന്നയിച്ചില്ല.
ബന്ദിപ്പൂർ ദേശീയപാതയിലെ രാത്രി യാത്രാനിരോധനവും കേരളം യോഗത്തിൽ ഉന്നയിച്ചു. നിലവിലെ നിരോധനത്തിന് മതിയായ ശാസ്ത്രീയ പിൻബലമില്ലെന്നാണ് കേരളത്തിന്റെ വാദം. ശാസ്ത്രീയ പഠനങ്ങളും പരിശോധനകളും നടത്തി യാത്രാനിരോധനത്തിൽ ആവശ്യമായ പുനഃക്രമീകരണം നടത്തണമെന്നും കേരളം ആവശ്യപ്പെട്ടു.
മുല്ലപ്പെരിയാർ, മണ്ഡല പുനർനിർണയം, കാവേരി, നീറ്റ്, ബന്ദിപ്പൂർ യാത്രാനിരോധനം തുടങ്ങിയ സംസ്ഥാനങ്ങൾ തമ്മിലുള്ള പ്രധാന വിഷയങ്ങൾ ദക്ഷിണ മേഖല കൗൺസിൽ യോഗത്തിൽ വീണ്ടും ചർച്ചയായിരിക്കുകയാണ്.







