10ദിവസം അനൂപിനൊപ്പമായിരുന്നു, ഇറങ്ങിവന്നതിന് കാരണങ്ങളുണ്ട്’; ഇന്‍ഫ്ലുവന്‍സര്‍ മേഘ നായരുടെ പോസ്റ്റ്

ഇന്‍ഫ്ലുവന്‍സര്‍ മേഘ നായരും ഭര്‍ത്താവ് അഖില്‍ എന്‍ആര്‍ഡിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി സോഷ്യല്‍മീഡിയകളില്‍ നിറഞ്ഞുനിന്നിരുന്നു. മേഘ ഒളിച്ചോടി പോയെന്നും മറ്റൊരാളുടെ കൂടെ ജീവിതം ആരംഭിച്ചെന്നുമുള്‍പ്പെടെയായിരുന്നു പ്രചാരണങ്ങള്‍. എന്നാലീ വിഷയത്തില്‍ മേഘയോ അഖിലോ കൂടുതല്‍ പ്രതികരണത്തിനോ ആരോപണ പ്രത്യാരോപണങ്ങള്‍ക്കോ ഒന്നുംതന്നെ തയാറായിരുന്നില്ല. മേഘ പരീക്ഷാ കോച്ചിങ്ങിന് പോയിരുന്ന ബസിലെ കണ്ടക്ടര്‍ അനൂപിനൊപ്പമാണ് പോയതെന്നും ചിത്രങ്ങള്‍ സഹിതം സോഷ്യല്‍മീഡിയകളില്‍ പോസ്റ്റുകള്‍ നിറഞ്ഞിരുന്നു.  ഇതിനിടെ താന്‍ അച്ഛന്റെ വീട്ടിലാണെന്നു പറഞ്ഞ് മേഘ ചില ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുകയും പിന്നാലെ നീക്കം ചെയ്യുകയും ചെയ്തിരുന്നു.

ഇതിനുപിന്നാലെയും ചില പ്രചാരണങ്ങള്‍ ഉണ്ടായി, അനൂപിനൊപ്പം വെറും നാലു ദിവസമാണ് ജീവിച്ചതെന്നും പിന്നീട് മേഘ അച്ഛന്റെ വീട്ടിലേക്ക് എത്തിയെന്നും വാര്‍ത്തകള്‍ പ്രചരിച്ചു. ദിവസങ്ങള്‍ക്കുള്ളില്‍ അനൂപില്‍ നിന്നും അകന്നുവെന്നതുള്‍പ്പെടെ മേഘയെ ചുറ്റിപ്പറ്റി കഥകള്‍ പലത് വന്നു. ഇപ്പോഴിതാ ഒരു ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ ചില വ്യക്തതകള്‍ വരുത്തുകയാണ് മേഘ.

‘ഞാൻ ഇറങ്ങി വന്നു എന്നുള്ളത് സത്യമാണ്. 10 ദിവസം ഞാൻ അനൂപിന്റെ കൂടെ തന്നെ ഉണ്ടായിരുന്നു. ഇതിന്റെ ഇടക്ക് ഞാൻ അച്ഛനെ കാണാൻ വീട്ടിൽ പോയി. അപ്പോ എടുത്ത ഫോട്ടോ ഞാൻ പോസ്റ്റ് ചെയ്തു. തിരികെ ഞാൻ ഒരു ദിവസം കഴിഞ്ഞപ്പോ അനൂപിന്റെ വീട്ടിൽ വന്നു. ഇപ്പോളും ഞാൻ അവിടെ തന്നെ ഉണ്ട്. ഒരാളുടെ കൂടെ ഇറങ്ങി വന്നത് കളഞ്ഞിട്ട് പോകാൻ വേണ്ടി അല്ല…’–എന്നാണ് മേഘ വ്യക്തമാക്കുന്നത്.

ഞാൻ അവിടുന്നിറങ്ങി വന്നതിന് കാരണങ്ങൾ ഉണ്ടെന്നും അത് പബ്ലിക്കിന്റെ മുന്നിൽ പറയാൻ യാതൊരു താല്പര്യവും ഇല്ലെന്നും മേഘ പറയുന്നു. ഞങ്ങൾ തമ്മിൽ കുറ്റങ്ങൾ പറയില്ല എന്ന് എഗ്രിമെന്റ് സൈൻ ചെയ്തിട്ടുണ്ടെന്നും ഈ പറഞ്ഞ പുള്ളിയോ ഞാനോ നേരിട്ട് വന്ന് ഒന്നും ആരോടും പറഞ്ഞിട്ടില്ലെന്നും മേഘ വ്യക്തമാക്കുന്നു. പിന്നെ സുഹൃത്ത് എന്ന് പറഞ്ഞ് നടക്കുന്ന വ്യക്തികൾ പലതും പറയും അത് ആരും വിശ്വസിക്കണ്ടെന്നുകൂടി പറയുകയാണ് മേഘ.

Leave a Reply

Your email address will not be published. Required fields are marked *