കൊച്ചി: നടന്‍ ദിലീപിന് വിദേശത്ത് പോകാന്‍ എറണാകുളം സെഷന്‍സ് കോടതി അനുമതി നല്‍കി. ഈ മാസം 20 മുതല്‍ 22 വര ദോഹയില്‍ പോകാനാണ് അനുമതി നല്‍കിയത്. ഇത് സംബന്ധിച്ച് ദീലീപ് കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു.

നടിയെ ആക്രമിച്ച കേസില്‍ ദിലീപ് ആവശ്യപ്പെട്ട 32 രേഖകളില്‍ ഏഴെണ്ണം നല്‍കാനാവില്ലെന്ന് പൊലീസ് കോടതിയെ അറിയിച്ചു. ദൃശ്യങ്ങള്‍ നല്‍കുന്നത് ഇരയായ പെണ്‍കുട്ടിയുടെ സുരക്ഷയെ ബാധിക്കുമെന്ന പ്രോസിക്യൂഷന്‍ നിലപാടിനെതിരെ കേസിന്റെ മുഴുവന്‍ രേഖയും ലഭിക്കുകയെന്നത് പ്രതിഭാഗത്തിന്റെ അവകാശമാണെന്ന് വാദിച്ചായിരുന്നു ദീലീപ് ഹര്‍ജി നല്‍കിയത്.

കേസ് അടുത്ത മാസം എട്ടിന് വീണ്ടും പരിഗണിക്കും. അന്നായിരിക്കും കേസിന്റെ വിചാരണ നടപടി ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ കൂടി തീരുമാനിക്കുക. അതേസമയം ആക്രമണത്തിനിരയായ നടി വിചാരണ നടപടികള്‍ക്ക് വനിതാജഡ്ജി അദ്ധ്യക്ഷയായ കോടതി വേണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *