
തിരുവനന്തപുരം∙ തിരുവോണ തലേന്നായ ഉത്രാടനാളില്‍ മാത്രം കേരളത്തിൽ വിറ്റത് 146.66 കോടിയുടെ മദ്യം. ബവ്കോ വഴി 126.31 കോടിയുടെ മദ്യവും കണ്‍സ്യൂമര്‍ഫെഡിന്റെ മദ്യവില്പനശാലകളിലൂടെ 20.35 കോടി രൂപയുടെ മദ്യവുമാണ് വിറ്റഴിച്ചത്. ഉത്രാടം വരെയുള്ള എട്ട് ദിവസത്തിനിടെ 771.29 കോടി രൂപയുടെ മദ്യമാണ് ബവ്കോയും കൺസ്യൂമർഫെഡും വഴി വിറ്റഴിച്ചത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വിൽപനയിൽ 77 കോടി രൂപയുടെ വർധനയുണ്ട്.
കഴിഞ്ഞ തവണ ഇതേ എട്ടു ദിവസങ്ങളിൽ 694.96 കോടി രൂപയുടെ മദ്യവിൽപനയാണ് നടന്നത്. എന്നാൽ ഉത്രാടദിനത്തിലെ മാത്രം കണക്കെടുത്താൽ ബവ്കോ മദ്യവിൽപനയിലൽ 10 കോടിയിലേറെ രൂപയുടെ കുറവുണ്ട്. 2025ൽ ഉത്രാടദിനത്തിലെ ബവ്കോ മദ്യവിൽപന 137 കോടിയായിരുന്നു. കൺസ്യൂമർഫെഡ് വഴിയുള്ള വിൽപനയിലും ഉത്രാടനാളിൽ നേരിയ കുവുണ്ട്. തിരുവോണ ദിവസം മദ്യവിൽപനശാലകൾ അവധിയായിരുന്നു.
കണ്‍സ്യൂമര്‍ഫെഡിന്റെ 49 മദ്യവില്പനശാലകളിൽ, 89 ലക്ഷത്തിലേറെ രൂപയുടെ കച്ചവടം നടന്ന കുന്നംകുളത്തെ ഷോപ്പാണ് വിൽപനയിൽ ഒന്നാമത്. 74 ലക്ഷത്തിലേറെ വീതം കച്ചവടം നടന്ന കൊടുങ്ങല്ലൂർ, അമ്പലപ്പുഴ ഷോപ്പുകളാണ് വിൽപന കണക്കില്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിൽ. പതിനഞ്ച് ഷോപ്പുകളില്‍ ഉത്രാടനാളില്‍ മാത്രം അന്‍പത് ലക്ഷത്തിലേറെ രൂപയുടെ വില്പനയുണ്ടായി. ഉത്രാടനാളിൽ കണ്‍സ്യൂമര്‍ഫെഡ് വഴിയുള്ള ആകെ മദ്യവില്പന – 20,35,95,800 രൂപ







