ഹനോയി: വിയറ്റ്‌നാം തലസ്ഥാനമായ ഹനോയിയില്‍ സംഗീത പരിപാടിക്കിടെ മയക്കുമരുന്ന് ഉപയോഗിച്ച ഏഴ് പേര്‍ മരിച്ചു. അഞ്ച് പേര്‍ അബോധാവസ്ഥയിലായി. നൃത്തസംഗീത ഫെസ്റ്റിവലിനിടെ മയക്കുമരുന്ന് ഉപയോഗിച്ചവരാണ് മരിച്ചത്.

മരിച്ചവരെല്ലാം വിയറ്റ്‌നാം പൗരന്മാരാണ്. ഇവരുടെ രക്തസാമ്പിളുകള്‍ പൊലീസ് പരിശോധിച്ചു. സംഗീത പരിപാടി നടന്ന സ്ഥലങ്ങളില്‍ പൊലീസ് പരിശോധന നടത്തി. എന്നാല്‍ എന്തുതരം മയക്കുമരുന്നാണ് ഇവര്‍ ഉപയോഗിച്ചതെന്ന് കണ്ടെത്താന്‍ പൊലീസിന് സാധിച്ചിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *