തിരുവനന്തപുരം: ഇത്തവണത്തെ സംസ്ഥാന സര്‍ക്കാരിന്റെ ഓണം ബമ്പര്‍ നറുക്കെടുപ്പില്‍ തൃശൂരില്‍ വിറ്റ ടിക്കറ്റ് ഒന്നാം സമ്മാനം നേടി. ടിബി 128092 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം. പത്തുകോടി രൂപയാണു സമ്മാനം. ഉച്ചയ്ക്കായിരുന്നു നറുക്കെടുപ്പ് നടന്നത്. 250 രൂപയായിരുന്നു ടിക്കറ്റിന്റെ വില. 10 സീരിസുകളിലായി ആകെ 90 ലക്ഷം ഓണം ബമ്പര്‍ ടിക്കറ്റുകളാണ് ഇത്തവണ അച്ചടിച്ചിരുന്നത്.

ഒന്നാം സമ്മാനമായ 10 കോടി രൂപ ഒരാള്‍ക്കും രണ്ടാം സമ്മാനമായ അരക്കോടി രൂപ 10 പേര്‍ക്കും മൂന്നാം സമ്മാനമായ 10 ലക്ഷം രൂപ 20 പേര്‍ക്കുമാണ് ലഭിക്കുന്നത്. കൂടാതെ അഞ്ചുലക്ഷം രൂപ ഒന്‍പതു പേര്‍ക്കു നല്‍കും. 20 പേര്‍ക്കു ലഭിക്കുന്ന നാലാം സമ്മാനത്തുകയും അഞ്ചു ലക്ഷമായിരിക്കും. ഒരു ലക്ഷം, 5000, 3000, 2000, 1000, 500 രൂപ എന്നിങ്ങനെയാണു മറ്റു സമ്മാനങ്ങള്‍. സമ്മാനത്തുകയായി ആകെ 70 കോടി രൂപയാണ് വിതരണം ചെയ്യേണ്ടിവരുന്നതെന്നാണ് സൂചന.

Leave a Reply

Your email address will not be published. Required fields are marked *