കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ രണ്ടാംഘട്ട ചോദ്യം ചെയ്യല്‍ ആരംഭിച്ചു. തൃപ്പൂണിത്തുറ ഹൈടെക്ക് സെല്ലില്‍ അന്വേഷണ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യല്‍.

രണ്ട് പോലീസ് വാഹനങ്ങളുടെ അകമ്പടിയോടെ രാവിലെ 11 മണിയോടെ ബിഷപ്പിന്റെ വാഹനം തൃപ്പൂണിത്തുറയിലെ ചോദ്യം ചെയ്യല്‍ കേന്ദ്രത്തില്‍ എത്തിയിരുന്നു. അന്വേഷണ ഉദ്യോഗസ്ഥര്‍ നേരത്തെ തന്നെ ഇവിടെ എത്തിയിരുന്നു.

മൊഴികളിലെ വൈരുദ്ധ്യം ഉണ്ടെന്ന് കണ്ടെത്തിയതോടെ കേസിലെ ഇന്നത്തെ ചോദ്യം ചെയ്യല്‍ നിര്‍ണായകമാണ്. ഇന്നലെ ബിഷപ്പിന് പറയാനുള്ള കാര്യങ്ങള്‍ കേള്‍ക്കുകയാണ് അന്വേഷണ സംഘം ചെയ്തതെങ്കില്‍ ഇന്ന് നിര്‍ണായക ചോദ്യം ചെയ്യലാണ് നടക്കുന്നത്. ഇതില്‍ വെളിപ്പെടുത്തലുകളുണ്ടാകുമെന്നും ഇത് അറസ്റ്റിലേക്ക് വഴിവെക്കുമെന്നുമാണ് സൂചന.

Leave a Reply

Your email address will not be published. Required fields are marked *