പൂന്തുറയിൽ മദ്രസ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ ഏഴ് വർഷമായി ഒളിവിലായിരുന്ന അധ്യാപകൻ അറസ്റ്റിൽ

പൂന്തുറ: മദ്രസയിൽ പഠനത്തിനെത്തിയ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ ഏഴുവർഷത്തോളം ഒളിവിലായിരുന്ന അധ്യാപകൻ ഷക്കീർഖാൻ (42) അറസ്റ്റിലായി. പൂന്തുറ പുത്തൻപള്ളിക്ക് സമീപം പള്ളിത്തെരുവിലാണ് ഇയാളെ പിടികൂടിയത്.

പള്ളിത്തെരുവിൽ ഷക്കീർഖാൻ നടത്തിയിരുന്ന സ്വകാര്യ മദ്രസയിൽ വച്ചായിരുന്നു കുട്ടിയെ പീഡിപ്പിച്ചതെന്ന് പൂന്തുറ പൊലീസ് പറഞ്ഞു. അന്ന് കുട്ടി മൂന്നാം ക്ലാസിൽ പഠിക്കുന്ന സമയത്തായിരുന്നു സംഭവം. പിന്നീട് സ്കൂളിൽ നടത്തിയ കൗൺസിലിങ്ങിനിടയിലാണ് പീഡനവിവരം പുറത്തുവന്നതെന്നും പൊലീസ് അറിയിച്ചു.

chemmannur advt in evening kerala news
bmh300x300
myinfo
watsap advt
Advertisement

പൂന്തുറ എസ്ഐ ശ്രീജേഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് അറസ്റ്റ് നടത്തിയത്. ഏഴുവർഷമായി ഇയാൾ ഒളിവിലായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.

അറസ്റ്റിന് പിന്നാലെ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കേസുമായി ബന്ധപ്പെട്ട കൂടുതൽ നടപടികൾ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.

Advertisement

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, ഈവനിംഗ് കേരളയുടേതല്ല . പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *