വായില്‍ കാന്‍സര്‍, കടുവയ്ക്ക് ദയാവധം

തൃശൂര്‍: വയനാട്ടില്‍ നന്ന് പിടികൂടി തൃശൂര്‍ പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കില്‍ ചികിത്സയിലായിരുന്ന നന്ദു എന്ന കടുവയ്ക്ക് ദയാവധം. ബുധനാഴ്ച രാവിലെയാണ് ദയാവധം നടപ്പാക്കിയത്. ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഡോ. പി പുഗഴേന്തിയുടെ ഉത്തരവ് പ്രകാരമാണ് നടപടി.

2025ലാണ് വായില്‍ മുറിവേറ്റ നിലയില്‍ പതിനാലുവയസ്സുള്ള കടുവയെ പാര്‍ക്കിലെത്തിച്ചത്. വയനാട് വണ്ടിക്കാടില്‍ നിന്നാണ് കടുവയെ വനംവകുപ്പ് പിടികൂടിയത്. ദേവഗര്‍ദ്ദ മാടപ്പള്ളി ഊരിലെ ഊരുമൂപ്പന്‍ മാരനെ കടുവ കൊന്നിരുന്നു. വയനാട് കുപ്പാടിയിലെ സംരക്ഷണ കേന്ദ്രത്തിലേക്കാണ് കടുവയെ പിടികൂടി മാറ്റിയിരുന്നത്. പ്രായക്കൂടുതലിന്റെ അവശത കടുവയ്ക്കുണ്ടായിരുന്നു.

ആരോഗ്യസ്ഥിതി മോശമായതിനാല്‍ കൂടുതല്‍ ചികിത്സ നല്‍കാന്‍ കഴിയാതായി. തുടര്‍ന്നാണ് വേദനയില്‍ കഴിയുന്ന കടുവയുടെ അവസ്ഥ ചീഫ് വൈല്‍ഡ് വാര്‍ഡനെ അറിയിച്ച് ഉത്തരവ് പ്രകാരം ദയാവധം നടപ്പാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *