തിരുവനന്തപുരത്ത് പുരയിടത്തിൽ കോഴി കയറിയതിന് അയൽവാസികൾ തമ്മിൽ തല്ലി; യുവതിക്ക് പരിക്ക്

പുരയിടത്തിൽ കോഴി കയറിയതുമായി ബന്ധപ്പെട്ട് അയൽവാസികൾ തമ്മിലുണ്ടായ സംഘർഷത്തിൽ യുവതിക്ക് പരിക്ക്. പള്ളിപ്പുറം ​സ്വദേശി വിജയകുമാരന്റെ മകൾ 29കാരി വിസ്മയക്കാണ് പരിക്കേറ്റത്.

സംഭവത്തിൽ അയൽവാസിയായ യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വെള്ളിയാഴ്ച വൈകിട്ട് ആറിനായിരുന്നു സംഭവം. പുരയിടത്തിൽ കോഴി കയറിയതുമായി ബന്ധപ്പെട്ട് ഇരുവീട്ടുകാരും തമ്മിൽ തർക്കമുണ്ടാകുകയായിരുന്നു. തുടർന്ന് വിജയകുമാരനെ അയൽവാസിയായ മുകേഷ് മൂർച്ഛയുള്ള ആ​യുധം ഉപയോഗിച്ച് ആക്രമിക്കാൻ ശ്രമിച്ചു. ഇതോടെ വിസ്മയ ഇടക്ക് കയറി തടഞ്ഞു. തുടർന്ന് വിസ്മയയുടെ കൈവിരലുകൾക്ക് പരിക്കേൽക്കുകയായിരുന്നു.

സംഭവത്തിൽ മുകേഷിനെ മംഗലപുരം ​പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇയാൾക്കെതിരെ കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *