ട്രെയിനിൽ യാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം; ടി.ടി.ഇ അറസ്റ്റിൽ

കൊല്ലം: ട്രെയിനില്‍ യാത്രക്കാരിയെ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ച ടി.ടി.ഇ അറസ്റ്റിൽ. കൊല്ലം കടയ്ക്കല്‍ സ്വദേശി ഷിജുവാണ് അറസ്റ്റിലായത്. ഷൊര്‍ണൂര്‍ റെയില്‍വേ പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

നിസാമുദ്ദീൻ എക്സ്പ്രസിലെ റിസര്‍വേഷന്‍ കോച്ചിൽ വെച്ചായിരുന്നു അതിക്രമം. ഇന്നലെ പകൽ 3.30ഓടെയാണ് സംഭവം. തൃശൂരിനും വള്ളത്തോള്‍ നഗറിനും ഇടയില്‍ വെച്ചായിരുന്നു ടി.ടി.ഇ യുവതിയെ ലൈംഗികമായി ഉപദ്രവിച്ചത്. പ്രതി മദ്യലഹരിയില്‍ ആയിരുന്നുവെന്ന് പൊലീസ് പറയുന്നു.

സംഭവത്തിന് ശേഷം യുവതി റെയില്‍വേ പൊലീസിനെ ഫോണില്‍ ബന്ധപ്പെട്ട് പരാതി നൽകി. തുടര്‍ന്ന് ട്രെയിന്‍ ഷൊര്‍ണൂരില്‍ എത്തിയപ്പോള്‍ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *