കൊച്ചി: സംസ്ഥാനത്ത് പെട്രോള്‍ വില വര്‍ധിച്ചു. ഡീസല്‍ വില മൂന്നു ദിവസമായി മാറ്റമില്ല. ഇന്നും പത്തു പൈസ വര്‍ധിച്ചതോടെ 85. 81 രൂപയാണ് തിരുവനന്തപുരത്ത് പെട്രോള്‍ വില. ഇന്നലെ ഇത് 85.70 രൂപയായിരുന്നു. 79.07 രൂപയാണ് തിരുവനനന്തപുരത്ത് ഒരു ലിറ്റര്‍ ഡീസലിന്റെ വില.

84.31 രൂപയാണ് കൊച്ചിയിലെ പെട്രോള്‍ വില. പത്തു പൈസയുടെ വര്‍ധനയാണ് ശനിയാഴ്ചയുണ്ടായത്. ഡീസല്‍ വിലയില്‍ മാറ്റമില്ല. 77.57 രൂപയാണ് കൊച്ചിയില്‍ ഒരു ലിറ്റര്‍ ഡീസലിന്റെ വില. 84.68 രൂപയാണ് കോഴിക്കോട് പെട്രോള്‍ വില. ഡീസലിന് 77.93 രൂപ.

Leave a Reply

Your email address will not be published. Required fields are marked *