കണ്ണൂര്‍: കണ്ണൂരില്‍ പുതിയതെരു കാട്ടാമ്ബള്ളി പാലത്തിന് സമീപം ഇരുചക്ര വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവതി മരിച്ചു. പള്ളിക്കുളം ഇന്ദിരാനഗര്‍ കോളനി നിവാസിയായ ജീജ (38) ആണ് മരിച്ചത്.

പുലര്‍ച്ചെ 6.30 ഓടെയായിരുന്നു അപകടം ഉണ്ടായത്. അപകടത്തില്‍ രണ്ടു കുട്ടികള്‍ ഉള്‍പ്പെടെ നാല് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ കൊയിലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തെ തുടര്‍ന്ന് വളപട്ടണം പൊലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *