പാലാ: പീഡന കേസില്‍ അറസ്റ്റിലായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. തിങ്കളാഴ്ച ഉച്ചവരെ കസ്റ്റഡിയില്‍ വിടാനും പാലാ മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടു. ഇനി ജാമ്യത്തിനായി ബിഷപ്പിന് ഹൈക്കോടതിയെ സമീപിക്കണം.

24 ന് ഉച്ചക്ക് 2.30 വരെയാണ് കസ്റ്റഡിയില്‍ വിട്ടത്. ഇതിനകം തെളിവെടുപ്പ് പൂര്‍ത്തിയാക്കണം. മൂന്നു ദിവസത്തെ പോലീസ് കസ്റ്റഡിയാണ് ആവശ്യപ്പെട്ടത്. എന്നാല്‍ രണ്ടു ദിവസത്തെ കസ്റ്റഡി അനുവദിച്ച കോടതി തിങ്കളാഴ്ച ഉച്ചക്ക് രണ്ടരക്ക് വീണ്ടും ബിഷപ്പിനെ കോടതിയില്‍ ഹാജരാക്കാന്‍ അന്വേഷണ സംഘത്തിന് നിര്‍ദേശം നല്‍കി.

ഇതിനകം തെളിവെടുപ്പുകള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. ലൈംഗിക ശേഷി പരിശോധനയും ഈ സമയത്തിനുള്ളില്‍ പൂര്‍ത്തിയാക്കണം.

Leave a Reply

Your email address will not be published. Required fields are marked *