ചെന്നൈ: തൂത്തുക്കുടിയിലെ സ്റ്റെര്‍ലൈറ്റ് പ്ലാന്റ് വീണ്ടും തുറക്കാന്‍ അനുവദിക്കില്ലെന്ന് തമിഴ്‌നാട് സര്‍ക്കാരിന്റെ ഉറപ്പ്. സര്‍ക്കാര്‍ നടപടിക്കെതിരെ വേദാന്ത ഗ്രൂപ്പ് നല്‍കിയ ഹര്‍ജിയില്‍ ഹരിത ട്രൈബ്യൂണല്‍ മൂന്നംഗ സമിതിയെ നിയോഗിച്ചതിന് പിന്നാലെയാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്.

ജനവികാരം മാനിച്ച് വിവാദമായ പ്ലാന്റ് അടച്ചുപൂട്ടാനുള്ള തീരുമാനത്തില്‍ സര്‍ക്കാര്‍ ഉറച്ചുനില്‍ക്കുന്നതായി ഫിഷറീസ് മന്ത്രി ഡി. ജയകുമാര്‍ പറഞ്ഞു. കഴിഞ്ഞ മേയ് 22ന് തൂത്തുക്കുടിയില്‍ സ്റ്റെര്‍ലൈറ്റ് പ്ലാന്റുകള്‍ക്കെതിരേ പ്രദേശവാസികള്‍ നടത്തിയ പ്രതിഷേധ സമരത്തിലുണ്ടായ പൊലീസ് വെടിവെയ്പില്‍ 13 പേര്‍ കൊല്ലപ്പെട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *