ഷോളയാര്‍ ഡാമിന്റെ ഷട്ടറുകള്‍ തുറക്കും: ചാലക്കുടിയ്ക്ക് വീണ്ടും ജാഗ്രതാ നിര്‍ദേശം

തൃശ്ശൂര്‍: പ്രളയക്കെടുതിയില്‍ നിന്ന് കരകയറുന്ന ചാലക്കുടിയ്ക്ക് വീണ്ടുമൊരു ജാഗ്രതാ നിര്‍ദേശം. ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ ഷോളയാര്‍ ഡാമിന്റെ നല് ഷട്ടറുകള്‍ ഇന്ന് ഉച്ചയോടെ ഉയര്‍ത്തുമെന്നാണ് അധികൃതര്‍ നല്‍കുന്ന വിവരം.

ഉച്ചയ്ക്ക് 12.30 ഒടെ ഷട്ടറുകള്‍ തുറക്കുമെന്നാണ് റിപ്പോര്‍ട്ട്. ഷട്ടറുകള്‍ തുറക്കുന്നതോടെ ചാലക്കുടി പുഴയില്‍ ഒരടിയോളം വെള്ളം ഉയരാന്‍ സാധ്യതയുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി. സമീപവാസികള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കളക്റ്റര്‍ ടിവി അനുപമ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *