കശ്മീരില്‍ സുരക്ഷാസേനയും ഭീകരരും തമ്മില്‍ വീണ്ടും ഏറ്റുമുട്ടല്‍

ജമ്മു: ജമ്മു കശ്മീരിലെ പുല്‍വാമ ജില്ലയില്‍ സുരക്ഷാസേനയും ഭീകരരും തമ്മില്‍ വീണ്ടും ഏറ്റുമുട്ടല്‍. മിര്‍ മൊഹല്ല പ്രദേശത്താണ് ഞായറാഴ്ച പുലര്‍ച്ചെ ഏറ്റുമുട്ടലുണ്ടായത്. രണ്ടു ഭീകരര്‍ ഇവിടെ ഒളിച്ചിരിക്കുന്നതായി രഹസ്യവിവരം കിട്ടിയതിനെ തുടര്‍ന്നായിരുന്നു ഏറ്റ്മുട്ടല്‍.

കഴിഞ്ഞ ദിവസം ഷോപ്പിയാനില്‍ ഭീകരര്‍ മൂന്നു പൊലീസുകാരെ വീട്ടില്‍നിന്നു വലിച്ചിറക്കിക്കൊണ്ടുപോയി വെടിവെച്ചിരുന്നു. കശ്മീരിലേക്ക് നുഴഞ്ഞു കയറിയ അഞ്ചു ലഷ്‌കര്‍ ഇ തോയ്ബ ഭീകരരെ സുരക്ഷാസേന വധിക്കുകയും ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *