മുംബൈ: ഉയര്‍ന്ന ജാതിക്കാരിയായ പെണ്‍കുട്ടിയുടെ കൈയില്‍ പിടിച്ചതിനും മിഠായി കൊടുത്തതിനും താഴ്ന്ന ജാതിക്കാരനായ പതിമൂന്നുകാരനെ മര്‍ദ്ദിച്ച് നഗ്‌നനാക്കി പൊതുവഴിയിലൂടെ നടത്തിച്ചു. മഹാരാഷ്ട്രയിലെ കോലാപുരിനു സമീപമാണ് സംഭവം.

പത്തുവയസുകാരിയാണ് പെണ്‍കുട്ടി. ആണ്‍കുട്ടി കയ്യില്‍ പിടിച്ചെന്നും മിഠായി തന്നുവെന്നും പെണ്‍കുട്ടി മാതാപിതാക്കളോട് പറയുകയും തുടര്‍ന്ന് രണ്ട് കുടുംബങ്ങളും തമ്മില്‍ സംഘര്‍ഷം ഉണ്ടാവുകയും ചെയ്തു. പെണ്‍കുട്ടിയെ പിന്നീട് ഏതോ ബന്ധുവിന്റെ വീട്ടിലേക്ക് അയച്ചു.

ബന്ധുവും സുഹൃത്തും ചേര്‍ന്ന് ആണ്‍കുട്ടിയെ പിടികൂടി മുറിയിലടയ്ക്കുകയും മര്‍ദിക്കുകയും ചെയ്യുകയായിരുന്നു. ശേഷം ആണ്‍കുട്ടിയെ നഗ്‌നനാക്കി വീട്ടില്‍ നിന്ന് ഗ്രാമപഞ്ചായത്ത് ഓഫീസ് വരെ നടത്തിക്കുകയുമായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ ബന്ധുക്കളില്‍ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ആണ്‍കുട്ടിയെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *