തൊടുപുഴ: സിപിഐ എം തൊടുപുഴ ഏരിയ കമ്മിറ്റി ഓഫീസ് തകര്‍ത്ത കേസില്‍ മൂന്ന് എസ്ഡിപിഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍. ഉടുമ്പന്നൂര്‍ ഇടമറുക് കൊക്കരണി മങ്കരയില്‍ വീട്ടില്‍ ഇബ്രാഹിമിന്റെ മകന്‍ ഈഷ (44), കാരിക്കോട് കുമ്പംകല്ല് കോതായിക്കുന്നേല്‍ അലിക്കുഞ്ഞിന്റെ മകന്‍ നവാസ് (42), കാരിക്കോട് കുമ്പംകല്ല് ഓലിക്കപ്പാറയില്‍ അബ്ദുള്‍ അസീസിന്റെ മകന്‍ അമീന്‍ (20) എന്നിവരാണ് പിടിയിലായത്.

ആക്രമണത്തില്‍ നേരിട്ടു പങ്കെടുത്ത ആറുപേരെയും തിരിച്ചറിഞ്ഞിട്ടുണ്ട്. വെള്ളിയാഴ്ച പുലര്‍ച്ചെ 5.20ന് മൂന്ന് ബൈക്കുകളിലായി എത്തിയ ആറംഗസംഘമാണ് പാലാ റോഡിലെ സ. കെ എസ് കൃഷ്ണപിള്ള സ്മാരക മന്ദിരം ആക്രമിച്ചത്. ഓഫീസിന്റെ 13 ജനല്‍ചില്ലുകള്‍ അടിച്ചു തകര്‍ത്ത സംഘം ഒരു സ്വിച്ച് ബോര്‍ഡും നശിപ്പിച്ചു.

ഓഫീസിലുണ്ടായിരുന്ന എസ്എഫ്‌ഐ ഏരിയ പ്രസിഡന്റ് ലിനു ജോസിന് കൈയില്‍ ചില്ലുതറച്ച് പരിക്കേറ്റിരുന്നു. അക്രമികള്‍ തുണികൊണ്ട് മുഖം മറച്ചിരുന്നു. സംഘത്തെ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിച്ചിരുന്ന സിസി ക്യാമറയിലുടെ തിരിച്ചറിയുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *