തിരുവനന്തപുരം: സ്ത്രീതൊഴിലാളികള്‍ക്ക് ഇരുന്ന് ജോലി ചെയ്യാന്‍ സൗകര്യമൊരുക്കണമെന്ന് തൊഴില്‍ എക്‌സൈസ് വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണന്‍. ഇതിനുവേണ്ട സൗകര്യങ്ങള്‍ സ്ഥാപന ഉടമകള്‍ കര്‍ശനമായി ഒരുക്കണമെന്ന് മന്ത്രി പറഞ്ഞു. നിര്‍ദേശങ്ങള്‍ നടപ്പിലാക്കുന്നുണ്ടോയെന്ന് പരിശോധന നടത്തുമെന്നും നിയമഭേദഗതി പാസാക്കുമെന്നും അദ്ദേഹം അറിയിച്ചു.

‘ഇരിപ്പ് സമരം’ നടന്ന കോഴിക്കോട്ടെ പല സ്ഥാപനങ്ങളിലും സ്ത്രീ തൊഴിലാളികള്‍ തൊഴില്‍സമയം മുഴുവന്‍ നിന്നാണ് ജോലിയെടുക്കുന്നതെന്ന് അന്വേഷണത്തില്‍ വ്യക്തമായതിനെ തുടര്‍ന്നാണ് മന്ത്രിയുടെ ഈ നിര്‍ദേശം.

Leave a Reply

Your email address will not be published. Required fields are marked *