ന്യൂഡല്‍ഹി: ഗോവ മന്ത്രിസഭയില്‍ മാറ്റം വരുത്തുമെന്നും എന്നാല്‍ മുഖ്യമന്ത്രിയായി മനോഹര്‍ പരീക്കര്‍ തന്നെ തുടരുമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ.

പരീക്കര്‍ ചികിത്സക്കായി അവധിയില്‍ പ്രവേശിച്ച സാഹചര്യത്തില്‍ സര്‍ക്കാരിനെ പിരിച്ചുവിട്ട് തങ്ങള്‍ക്ക് അവസരം നല്‍കണം എന്നാവശ്യവുമായി നേരത്തെ കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു.

പരീക്കറിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിലനിര്‍ത്തിക്കൊണ്ട് തന്നെ, മറ്റ് മന്ത്രിമാരുടേയും അവരുടെ ചുമതലകളിലും മാറ്റം വരുത്താനാണ് ഇപ്പോള്‍ തീരുമാനമായിരിക്കുന്നത്. അമേരിക്കയിലെ വിദഗ്ധ പരിശോധനയ്ക്ക് ശേഷം സെപ്തംബര്‍ ആറിന് തിരിച്ചെത്തിയ പരീക്കര്‍ ഇപ്പോള്‍ ഡല്‍ഹി എയിംസില്‍ ചികിത്സയിലാണ്.

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും പാകിസ്ഥാനും ഇപ്പോള്‍ മോദിയെ പുറത്താക്കുക എന്ന മന്ത്രമാണ് ഉച്ചരിക്കുന്നതെന്നും അമിത് ഷാ നേരത്തെ ട്വീറ്റ് ചെയ്തിരുന്നു. പാകിസ്ഥാനും കോണ്‍ഗ്രസുമായി മഹാസഖ്യം ഉണ്ടാക്കിയിട്ടുണ്ടോയെന്ന് താന്‍ അത്ഭുതപ്പെടുന്നുവെന്നും ട്വീറ്റില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *