ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 76-ാം ജന്മദിനം ; സേവാ ദിവസ് ആചരിക്കാൻ ബി.ജെ.പി

ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ എഴുപത്തിയാറാം ജന്‍മദിനം. പതിവുപോലെ ഇത്തവണയും ആഘോഷങ്ങളില്ല, രാജ്യംമുഴുവന്‍ സേവന പ്രവര്‍ത്തനങ്ങള്‍ നടത്തുകയാണ് ബിജെപി. ഭരണത്തില്‍ മോദി 25 വര്‍ഷം പൂര്‍ത്തിയാക്കുന്നത് കണക്കിലെടുത്ത് ഒരുമാസം നീളുന്ന ‘സേവാ സങ്കൽപ് അഭിയാനും ഇന്ന് തുടക്കമാവും.

പിറന്നാളിന് കേക്കു മുറിക്കുകയോ സദ്യയൊരുക്കുകയോ ചെയ്യാറില്ല നരേന്ദ്രമോദി. അമ്മയുടെ മരണം വരെ സ്ഥിരമായി ഈ ദിവസം അവരെ സന്ദര്‍ശിക്കുമായിരുന്നു. പിന്നെ വികസന പദ്ധതികളുടെ ഉദ്ഘാടനം, പൊതുപരിപാടികള്‍ എന്നിവയില്‍ ഒതുങ്ങും ആഘോഷം. ഇത്തവണയും മാറ്റമൊന്നുമില്ല. നേതാവിന്‍റെ ജന്‍മദിനം ബിജെപിക്ക് സേവനമാണ്. ഭരണത്തില്‍ മോദി 25 വര്‍ഷം തികയ്ക്കുന്നു എന്ന പ്രത്യേകത കണക്കിലെടുത്താണ് ഒരു മാസം നീണ്ടുനില്‍ക്കുന്ന സേവന പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തത്.

രക്തദാനം, ആരോഗ്യ ക്യാംപുകൾ, സാമൂഹിക സേവനം, ശുചീകരണം തുടങ്ങിയ പതിവു പരിപാടികള്‍ക്കപ്പുറം ജെന്‍ സിയിലേക്ക് ഇറങ്ങിച്ചെല്ലാനുള്ള പദ്ധതികളും ബിജെപി ആവിഷ്കരിച്ചിട്ടുണ്ട്. യുവാക്കളെ പങ്കെടുപ്പിച്ച് യാത്രകള്‍, സംവാദ പരിപാടികള്‍, ക്വിസ് മല്‍സരങ്ങള്‍, ശില്‍പശാലകള്‍ എന്നിവ ഇതിന്‍റെ ഭാഗമാണ്.

സിജെപി സമരം, വിദ്യാഭ്യാസ മേഖലയിലെ അപചയങ്ങള്‍, അയോധ്യ സംഭാവനക്കൊള്ള തുടങ്ങി സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുന്ന പലഘടകങ്ങള്‍ നിലനില്‍ക്കെ ഭരണ നേട്ടങ്ങള്‍ ഉയര്‍ത്തി അതിനെ മറികടക്കുക എന്നതും സേവ സങ്കല്‍പ് അഭിയാന്‍റെ ലക്ഷ്യമാണ്.

ENGLISH SUMMARY:

Prime Minister Narendra Modi marks his 76th birthday today without traditional celebrations or social festivities. Honoring his 25th year in governance, the Bharatiya Janata Party initiated a month-long national campaign titled ‘Sewa Sankalp Abhiyan’ across all Indian states. The initiative encompasses community welfare drives, blood donation camps, cleanliness programs, and health checkups, alongside specialized youth engagement programs aimed at Gen Z. Through interactive trips, debates, and educational workshops, the BJP seeks to connect with young voters while highlighting key developmental milestones achieved under Modi’s leadership.

Leave a Reply

Your email address will not be published. Required fields are marked *