കൊലപാതകശ്രമം ഉൾപ്പെടെ കേസുകൾ; സംസ്ഥാനത്തെ കൊടും കുറ്റവാളി ലിസ്റ്റിൽപ്പെട്ട അഞ്ചുപേർ അറസ്റ്റിൽ

തിരുവനന്തപുരം: ചാരുമൂട് വിവിധ സ്റ്റേഷനുകളിലായി കൊലപാതകശ്രമം, ഭവനഭേദനം ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതികളായ അഞ്ചു പേരെ അറസ്റ്റ് ചെയ്തു. കൊടും കുറ്റവാളി ലിസ്റ്റിൽപ്പെട്ട ഇവരെ നൂറനാട് പോലീസ് അതിസാഹസികമായാണ് പിടികൂടി അറസ്റ്റ് ചെയ്തത്. ഓപ്പറേഷൻ ഗ്രിപ്പിന്റെ ഭാഗമായി ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് താമരക്കുളത്തു നിന്നും സംഘത്തെ പിടികൂടിയത്.

തിരുവനന്തപുരം മലയിൻകീഴ് പൂജപ്പുര പോലീസ് സ്റ്റേഷൻ അതിർത്തികളിൽ ഗുരുതര കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട് ഒളിവിൽ കഴിയുകയായിരുന്നു സംഘം. പിടിയിലായ ഇവർ ഓരോരുത്തരുടെയും പേരിൽ ഇരുപതിലധികം കേസുകളാണ് വിവിധ സ്റ്റേഷനുകളിലായി ഫയൽ ചെയ്തിട്ടുള്ളത്. നരുവാംമൂട് പാലറക്കുഴി വിഷ്ണു ഭവനത്തിൽ മിഥുൻ (29), പേയാട് ചീലപ്പാറ ഐശ്വര്യ ഭവനിൽ അമൽ (28), തിരുമല അണ്ണൂർ ദേവീകൃപ വീട്ടിൽ നന്ദു (23), വെളിയന്നൂർ കമ്പനിമുക്ക് ദിവ്യ ഭവനിൽ ഫെബിൻ, നരുവാംമൂട് തളയറകോണം പറങ്കിമാംവിള വീട്ടിൽ അനന്ദു എന്നിവരെയാണ് പോലീസ് അതിവിദഗ്ധമായി പിടികൂടിയത്

പിടികൂടിയവരിൽ മിഥുൻ, അമൽ എന്നിവർ കാപ്പ ചുമത്തപ്പെട്ട പ്രതികളാണ്. കാപ്പ തടങ്കലിൽ കഴിഞ്ഞിരുന്ന ഇവരെ താമരക്കുളം സ്വദേശിയായ ശരത് എന്നയാളോടൊപ്പം ഒളിവു താമസത്തിനായി എത്തിയതായിരുന്നു . അതേസമയം കഴിഞ്ഞ ഓണത്തിനിടയിലെ ഒരു ആക്രമണത്തിൽ ശരത്തിന് ഗുരുതരമായ പരിക്ക് പറ്റിയിരുന്നു. ഇതിന്റെ ചികിത്സയിൽ കഴിയുകയായിരുന്നു. തന്നെ ആക്രമിച്ച വരെ തിരിച്ചു ആക്രമിക്കാൻ വേണ്ടിയാണോ ഇവർ ഇവിടെ തമ്പടിച്ചത് എന്നും പോലീസ് അന്വേഷിച്ചുവരികയാണ്.

ENGLISH SUMMARY

Five individuals, accused in multiple cases—including attempted murder and housebreaking—across various police station limits in Charumoodu, have been arrested. The Nooranad police apprehended the group, who are listed as notorious criminals, in a daring operation. They were captured in Thamarakkulam following a tip-off received as part of ‘Operation Grip’.

Leave a Reply

Your email address will not be published. Required fields are marked *