പാലക്കാട്: പി.കെ.ശശി എം.എല്‍.എയ്‌ക്കെതിരായ പീഡന പരാതിയില്‍ സി.പി.എം നിശ്ചയിച്ച അന്വേഷണ കമ്മിഷന്‍ ആറുപേരില്‍ നിന്ന് തെളിവെടുത്തു. പരാതിക്കാരിയുടെയും പി.കെ.ശശിയുടെയും മൊഴിയില്‍ പറയുന്ന സി.പി.എം, ഡി.വൈ.എഫ്.ഐ നേതാക്കളില്‍ നിന്നാണ് തിങ്കളാഴ്ച തെളിവെടുത്തത്.

ഒരു നഗരസഭ കൗണ്‍സിലര്‍, ഡി.വൈ.എഫ്.ഐ ജില്ലാ നേതാവ്, പാര്‍ട്ടി പ്രാദേശിക നേതാക്കള്‍, തദ്ദേശ സ്ഥാപന പ്രതിനിധി തുടങ്ങിയവരാണ് മൊഴി നല്‍കാനെത്തിയത്.

അതേസമയം കേസില്‍ യുവതിയെ സ്വാധീനിക്കാന്‍ ശ്രമം നടക്കുന്നതായുള്ള പരാതിയും ഉയര്‍ന്നിട്ടുണ്ട്. സര്‍ക്കാര്‍ തലത്തിലെ ഒരു ഉന്നത ഉദ്യോഗസ്ഥന്‍ യുവതിയെ കണ്ട് മൊഴിയില്‍ ചില മാറ്റങ്ങള്‍ വരുത്തണമെന്ന് അഭ്യര്‍ത്ഥിച്ചതായാണ് വിവരം. നേരത്തെ പരാതി ഉയര്‍ന്ന ഉടനെ ചിലര്‍ ഇടപെട്ട് വന്‍തുകയും ഡി.വൈ.എഫ്.ഐയില്‍ ഉന്നത സ്ഥാനവും വാഗ്ദാനം ചെയ്തതായി ആക്ഷേപം ഉയര്‍ന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *