തിരുവനന്തപുരം: അധ്യാപികമാരോട് മോശം രീതിയില്‍ പെരുമാറിയതിന് ബിജെപി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് എസ്. സുരേഷിനെതിരെ പൊലീസ് കേസെടുത്തു. പാറശാലയില്‍ നടന്ന പ്രതിഷേധ യോഗത്തിലാണ് സംഭവം നടന്നത്.

അധ്യാപികമാരോട് അസഭ്യവര്‍ഷം നടത്തി എന്നാരോപിച്ച് സുരേഷിനെതിരെ ധനുവച്ചപുരം വിടിഎം എന്‍എസ്എസ് കോളേജ് മാനേജ്‌മെന്റാണ് പൊലീസില്‍ പരാതിപ്പെട്ടിരുന്നത്. സംഭവത്തെ തുടര്‍ന്ന് സുരേഷിനെതിരെ സ്ത്രീത്വത്തെ അപമാനിച്ചതടക്കമുള്ള വകുപ്പുകള്‍ ചുമത്തി കേസെടുത്തു.

കോളേജിലുണ്ടായ സംഘര്‍ഷത്തില്‍ ഉള്‍പ്പെട്ടിരുന്ന വിദ്യാര്‍ത്ഥികളായ എ ബി വി പി പ്രവര്‍ത്തകര്‍ക്കെതിരെ നടപടി സ്വീകരിച്ചതാണ് സുരേഷ്‌കുമാറിന്റെ ചൊടിപ്പിച്ചത്. കോളേജില്‍ ഉണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് ആറ് എബിവിപി പ്രവര്‍ത്തകരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *