തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്ന് ബ്രൂവറികളും ഒരു ഡിസ്റ്റിലറിയും അനുവദിച്ച സംഭവത്തില്‍ അഴിമതി നടന്നുവെന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണങ്ങള്‍ക്കെതിരെ പ്രതികരണവുമായി എക്‌സൈസ് മന്ത്രി ടി.പി.രാമകൃഷ്ണന്‍ രംഗത്ത്.

പ്രതിപക്ഷ നേതാവ് ഉന്നയിക്കുന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും ഡിസ്റ്റിലറിയും ബ്ലൂവറിയും അനുവദിച്ചതില്‍ അഴിമതിയുണ്ടായിട്ടില്ലെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് സ്വകാര്യ കമ്പനികള്‍ക്ക് ബ്രൂവറി അനുവദിച്ചതില്‍ വന്‍ അഴിമതി നടന്നുവെന്നായിരുന്നു രമേശ് ചെന്നിത്തല ആരോപിച്ചത്.

മന്ത്രിസഭാ യോഗത്തില്‍ പോലും അറിയാതെയാണ് തീരുമാനമുണ്ടായതെന്നും സിപിഐഎമ്മിന്റെ ശക്തികേന്ദ്രമായ കണ്ണൂരിലാണ് ആദ്യ നിര്‍മ്മാണ കേന്ദ്രത്തിന് അനുമതി നല്‍കിയതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. സര്‍ക്കാരിന്റെ മുന്‍ ഉത്തരവുകള്‍ തിരുത്തി കൊണ്ടാണ് രഹസ്യമായി നിര്‍മ്മാണ കേന്ദ്രങ്ങള്‍ അനുവദിച്ചതെന്നും മുഖ്യമന്ത്രിയുടെ അറിവോടെയാണ് ഈ ഇടപാടുകള്‍ നടന്നതെന്നും ചെന്നിത്തല ആരോപിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *