ചേര്‍ത്തല: പത്താം ക്ലാസ് വിദ്യാര്‍ത്ഥിയുമായി വിവാഹിതയും പത്തുവയസ്സുള്ള കുട്ടിയുടെ മാതാവുമായ അദ്ധ്യാപിക ഒളിച്ചോടിയതായി സംശയം. ഇരുവര്‍ക്കും വേണ്ടി മുഹമ്മ എസ്‌ഐയുടെ നേതൃത്വത്തില്‍ തെരച്ചില്‍ ആരംഭിച്ചു. മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തില്‍ ഇരുവരും തിരുവനന്തപുരത്തുള്ളതായി വിവരം കിട്ടിയിട്ടുണ്ട്.

ഞാറാഴ്ച്ച മുതലാണ് 40 വയസ്സുകാരിയായ ടീച്ചറേയും 16 വയസ്സുകാരനായ വിദ്യാര്‍ത്ഥിയേയും കാണാതായത്. ഇരുവരേയും ഒരുമിച്ച് ചേര്‍ത്തല റെയില്‍വേ സ്‌റ്റേഷനില്‍ കണ്ടുവെന്ന് വിവരം പോലീസിന് ലഭിച്ചിട്ടുണ്ട്. ഇരുവരേടേയും ഫോണ്‍ കോളുകള്‍ പോലീസ് പിന്തുടരുന്നുണ്ട്. വിവാഹമോചിതയായ അദ്ധ്യാപികയാണ് വിദ്യാര്‍ത്ഥിക്ക് മൊബൈല്‍ വാങ്ങി നല്‍കിയത്. ഇരുവരും മണിക്കൂറുകളോളം സംസാരിച്ചിരുന്നതാണാ സൂചന.

Leave a Reply

Your email address will not be published. Required fields are marked *