
ശബരിമലയിലെ സ്വർണക്കിരീടവും കവർന്നു. സ്ട്രോങ് റൂമിൽനിന്നാണ് കിരീടം കവർന്നതെന്നും കണക്കെടുപ്പിലാണ് ഇക്കാര്യം സ്ഥിരീകരിച്ചതെന്നും പ്രമുഖ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. തമിഴ്നാട്ടിൽനിന്നുള്ള ഭക്തൻ 2012ൽ സമർപ്പിച്ച 55.75 പവന്റെ കിരീടമാണ് കവർന്നത്. പകരം ഡ്യൂപ്ലിക്കറ്റ് കിരീടം വച്ചെന്നാണ് പുറത്തുവരുന്ന വിവരം.
ഹൈക്കോടതി നിർദേശ പ്രകാരം ജസ്റ്റിസ് കെ.ടി.ശങ്കരന്റെ നേതൃത്വത്തിൽ ശബരിമലയിൽ കണക്കെടുപ്പ് പുരോഗമിക്കുകയാണ്. ഇതിന്റെ പ്രാഥമിക വിവരങ്ങളാണ് പുറത്തു വന്നത്. ഹൈക്കോടതിയിൽ സമർപ്പിക്കുന്ന റിപ്പോർട്ടിൽ കൂടുതൽ കാര്യങ്ങൾ വ്യക്തമാകും. സിസിസിടിവി ക്യാമറ ഇല്ലാത്ത സ്ഥലത്താണ് കിരീടം സൂക്ഷിച്ചിരുന്നത്. വീഴ്ച പരിശോധിക്കുമെന്നും ഉപ്പു തിന്നവർ വെള്ളം കുടിക്കുമെന്നും ദേവസ്വം പ്രസിഡന്റ് കെ.ജയകുമാർ പറഞ്ഞു.
