
സ്മാര്‍ട്ട്ഫോണ്‍, ഡിജിറ്റല്‍ ഗാഡ്ജറ്റ്സ് എന്നിവയ്ക്കൊപ്പം ഹോം & കിച്ചണ്‍ അപ്ലയന്‍സസും ലഭിക്കുന്ന ഈ ഫ്യൂച്ചര്‍ ഷോറൂമിലൂടെ കൊല്ലം നഗരത്തിലെ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ വിപുലമായ ഷോപ്പിങ് അനുഭവമാണ് മൈജി ഒരുക്കുന്നത്. ആധുനികതയും ഗുണമേന്മയും ഒരുമിക്കുന്ന ഷോറൂമില്‍, ഏറ്റവും മികച്ച ഓഫറുകളും ഏറ്റവും വലിയ വിലക്കുറവുമാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. ആഗോള ബ്രാന്‍ഡുകളുടെ ഏറ്റവും പുതിയ ഉല്‍പ്പന്നങ്ങളുടെ വിപുലമായ കളക്ഷനില്‍നിന്ന് പ്രൊഡക്ടുകള്‍ സ്വന്തമാക്കാം.
ടീവി , ഫ്രിഡ്ജ് , വാഷിങ് മെഷീന്‍, ഏ സി തുടങ്ങിയ ഹോം അപ്ലയന്‍സസ്, മൊബൈല്‍ ഫോണ്‍, ടാബ്ലറ്റ് , ലാപ്ടോപ്പ്, സ്മാര്‍ട്ട് വാച്ച് എന്നീ ഡിജിറ്റല്‍ ഗാഡ്ജറ്റ്സ്, ഇയര്‍ ബഡ് , ഹോം തീയറ്റര്‍, സൗണ്ട് ബാര്‍ പോലുള്ള അക്സെസ്സറീസ്, മിക്സി , ഓവന്‍ പോലുള്ള കിച്ചണ്‍ അപ്ലയന്‍സസ് , ഫാന്‍ , അയണ്‍ ബോക്സ്, വാട്ടര്‍ ഹീറ്റര്‍, വാട്ടര്‍ പ്യൂരിഫയര്‍, വാക്വം ക്ളീനര്‍ പോലുള്ള സ്മോള്‍ അപ്ലയന്‍സസ്, ഗ്ലാസ് & ക്രോക്കറി ഐറ്റംസ്, പേഴ്സണല്‍ കെയര്‍ ഐറ്റംസ്, സീ സീ ടീവി സെക്യൂരിറ്റി ക്യാമറ, കസ്റ്റമൈസ്ഡ് ഡെസ്‌ക്ടോപ്പ്, ഇന്‍വെര്‍ട്ടര്‍ & ബാറ്ററി കോംബോ എന്നിങ്ങനെ എല്ലാ ഉല്പന്നങ്ങളുടേയും വലിയ നിരകള്‍ ഇവിടെ കണ്ടെത്താം.
ഉദ്ഘാടന ദിനത്തില്‍ ലാഭം ഈടാക്കാതെയുള്ള വില്‍പ്പനയാണ് മൈജി കൊല്ലത്തിന് സമര്‍പ്പിക്കുന്നത്. വമ്പന്‍ ഉദ്ഘാടന ദിന ഓഫറുകള്‍ക്കൊപ്പം ഇപ്പോഴും തുടരുന്ന മൈജി ഓണം മാസ്സ് ഓണം സീസണ്‍ 4 ന്റെ 30 കോടി രൂപയുടെ സമ്മാനങ്ങളും, ഡിസ്‌കൗണ്ടുകളും ഉപഭോക്താക്കള്‍ക്ക് സ്വന്തമാക്കാം. 150ല്‍ അധികം ഷോറൂമുകളും ഒരു കോടിയിലധികം ഉപഭോക്താക്കളുമായി ഡിജിറ്റല്‍ ഗാഡ്ജറ്റ്‌സ് & ഹോം അപ്ലയന്‍സസ് മേഖലയില്‍ സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ റീറ്റെയില്‍ സെയില്‍സ് & സര്‍വ്വീസ് നെറ്റ് വര്‍ക്കാണ് മൈജി. കേരളത്തില്‍ ഏറ്റവും കൂടുതല്‍ മൊബൈല്‍ ഫോണുകള്‍, ലാപ്‌ടോപ്പുകള്‍ എന്നിവ വില്‍ക്കുന്നതും മൈജി തന്നെയാണ്. ബ്രാന്‍ഡുകളില്‍ നിന്ന് ഉല്പന്നങ്ങള്‍ നേരിട്ട് ബള്‍ക്ക് ആയി പര്‍ച്ചേസ് ചെയ്യുന്നതിനാല്‍ എപ്പോഴും ഏറ്റവും കുറഞ്ഞ വിലയും ഓഫറുകളും നല്‍കാന്‍ മൈജിക്ക് കഴിയുന്നു. ഇതേ നേട്ടങ്ങള്‍ എല്ലാം തന്നെ ഇനി കൊല്ലം മൈജി ഫ്യൂച്ചര്‍ ഷോറൂമിലും ലഭിക്കും.
ഇതുവരെ കാണാത്ത ഉല്‍പന്നനിര, ഒറിജിനല്‍ പ്രോഡക്റ്റ്സ്, മികച്ച കസ്റ്റമര്‍ കെയര്‍, മൈജിയുടെ ആകര്‍ഷകമായ മൂല്യവര്‍ധിത സേവനങ്ങള്‍ എന്നിവയിലൂടെ കംപ്ലീറ്റ് ഷോപ്പിംഗ് ആഘോഷത്തിന്റെ ഫ്യൂച്ചറാണ് പുതിയ കൊല്ലം മൈജി ഫ്യുച്ചര്‍ ഉപഭോക്താക്കള്‍ക്ക് സമ്മാനിക്കുന്നത്.
ഏറ്റവും കുറഞ്ഞ മാസത്തവണയില്‍ ഉല്‍പന്നങ്ങള്‍ സ്വന്തമാക്കാന്‍ മൈജിയുടെ അതിവേഗ ഫിനാന്‍സ് സൗകര്യമായ മൈജി സൂപ്പര്‍ ഇ എം ഐ, ഗാഡ്ജറ്റ്സിനും അപ്ലയന്‍സസിനും വാറന്റി പിരിയഡ് കഴിഞ്ഞാലും അഡീഷണല്‍ വാറന്റി നല്കുന്ന മൈജി എക്സ്ട്രാ വാറന്റി, ഗാഡ്ജറ്റ് കളവ് പോവുക അല്ലെങ്കില്‍ ഫംഗ്ഷന്‍ തകരാറിലാകുന്ന എന്ത് സംഭവിച്ചാലും സംരക്ഷണം നല്‍കുന്ന മൈജി പ്രൊട്ടക്ഷന് പ്ലാന്‍ , പഴയത് മാറ്റി പുത്തന്‍ എടുക്കാന്‍ മൈജി എക്സ്ചേഞ്ച് ഓഫര്‍, ആപ്പിള്‍ ഉള്‍പ്പെടെ എല്ലാ ഉല്‍പന്നങ്ങള്‍ക്കും വിദഗ്ദ്ധ റിപ്പയര്‍ & സര്‍വ്വീസ് നല്‍കുന്ന മൈജി കെയര്‍ എന്നിങ്ങനെ മൈജി നല്‍കുന്ന എല്ലാ വില്പനാനന്തര സേവനങ്ങളും ഇനി കൊല്ലം ഇരുമ്പുപാലം മൈജി ഫ്യൂച്ചര്‍ ഷോറൂമില്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാകും. കൂടുതല്‍ വിവരങ്ങള്‍ക്ക് 9249 001 001 എന്ന നമ്പറില്‍ ബന്ധപ്പെടുക.
