ആലപ്പുഴ: ശബലിമലയിലെ സ്ത്രീപ്രവേശനം സംബന്ധിച്ച് സുപ്രീംകോടതിവിധി നിരാശാജനകമാണെന്ന് എന്‍എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ .പ്രായോഗിക തലത്തില്‍ ബുദ്ധിമുട്ടുണ്ടെങ്കിലും സുപ്രീംകോടതി വിധി ആയതിനാല്‍ അംഗീകരിച്ചേ മതിയാകൂ.
ശബരിമലയില്‍ ഉള്‍ക്കൊള്ളാന്‍ കഴിയുന്നതിലേറെ ഭക്തര്‍ ഇപ്പോള്‍ എത്തുന്നുണ്ട്. ജനാഭിപ്രായം വിധിയോട് യോജിക്കില്ല.വിധിയുടെ അടിസ്ഥാനത്തില്‍ മാത്രം വിശ്വാസികളായ സ്ത്രീകള്‍ മലക്ക് പോകില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.

