ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിൽ ഏഴാമത് എംബിബിഎസ് ബാച്ചിന്റെ ബിരുദദാനം നടന്നു

മേപ്പാടി: ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിൽ ഏഴാമത് എംബിബിഎസ് ബാച്ചിലെ വിദ്യാർത്ഥികൾക്കുള്ള ബിരുദദാനം നടന്നു. ചെയർമാൻ ഡോ. ആസാദ്‌ മൂപ്പൻ അധ്യക്ഷനായ ചടങ്ങിൽ രാജഗിരി ഹോസ്പിറ്റൽ സെന്റർ ഓഫ് എക്സലൻസ് ഇൻ ഗ്യാസ്ട്രോ ഇന്റസ്റ്റൈനൽ സയൻസസ് ഡയറക്ടർ പദ്മശ്രീ ഡോ. ഫിലിപ്പ് അഗസ്റ്റിൻ മുഖ്യാതിഥിയായി

. പഠനനിലവാരത്തിലും അടിസ്ഥാന സൗകര്യങ്ങളിലും കേരളത്തിലെ മികച്ച മെഡിക്കൽ കോളേജുകളിലൊന്നായ ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിൽനിന്ന് 146 വിദ്യാർഥികളാണ് പഠനവും പരിശീലനവും കഴിഞ്ഞ് പുറത്തിറങ്ങിയത്. ചടങ്ങിൽ യുവ ഡോക്ടർമാർക്കുള്ള സന്ദേശം കൃഷിവകുപ്പ് മന്ത്രി അഡ്വ. ടി. സിദ്ദിഖ് കൈമാറി. ഏറ്റവും മികച്ച ഔട്ട്‌ ഗോയിങ് സ്റ്റുഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഡോ. അഭിനന്ദ് ഉണ്ണി, മികച്ച അക്കാദമിക് എക്സലൻസ് അവാർഡ് നേടിയ ഡോ. ഗായത്രി ജെ എന്നിവർക്കുള്ള പുരസ്‌ക്കാരങ്ങൾ ചെയർമാൻ പദ്മശ്രീ ഡോ. ആസാദ് മൂപ്പൻ വിതരണം ചെയ്തു.

chemmannur advt in evening kerala news
bmh300x300
myinfo
watsap advt
Advertisement

മൂപ്പൻസ് മെഡിക്കൽകോളേജ് ട്രസ്റ്റിയും ആസ്റ്റർ മിംസിൻ്റെ ഡയറക്ടറുമായ ഡോ.ഹംസ, എക്സിക്യൂട്ടീവ് ട്രസ്റ്റീ യു ബഷീർ, ട്രസ്റ്റീ നസീറാ ആസാദ്‌, വയനാട് ജില്ലാ കളക്ടർ വി. ചെൽസാസിനി ഐ.എ.എസ്,
ന്യൂറോളജിസ്റ്റും ദേശീയതല മെഡിക്കൽ ഫാക്കൽറ്റിയുമായ ഡോ. രാഹുൽ രാജീവ് , പ്രിൻസിപ്പാൾ ഡോ. എലിസബത്ത് ജോസഫ് തുടങ്ങിയവർ ചടങ്ങിന് സാക്ഷ്യം വഹിച്ചു. തുടർന്ന് വൈസ് പ്രിൻസിപ്പാൾ ഡോ. പ്രഭു ഇ. വിദ്യാർത്ഥികൾക്ക് വൈദ്യവൃത്തിയുടെ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മെഡിക്കൽ സൂപ്രണ്ട് ഡോ. സാറ ചാണ്ടി, പി.ടി.എ പ്രസിഡന്റ് അഡ്വ. പി.കെ. ദിനേശ് കുമാർ, ഹൗസ് സർജൻസ് അസോസിയേഷൻ പ്രസിഡന്റ് ഡോ. ശ്രീകാന്ത്, ഡോ. നിമൽ ജെയിംസ് , എന്നിവർ സംസാരിച്ചു

Advertisement

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, ഈവനിംഗ് കേരളയുടേതല്ല . പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *